ഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഏഷ്യന്‍ രാജ്യത്തലവന്മാരെ ഫോണില്‍ വിളിച്ച് ആശംസ നേര്‍ന്നാണ് മോദി പുതിയ കീഴ്വഴക്കം സൃഷ്ടിച്ചത്. ഇന്ന് രാവിലെ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന, അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഗാനി എന്നിവരെ ടെലിഫോണില്‍ വിളിച്ച് മോദി ആ രാജ്യങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. മേഖലയിലെ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും പ്രതീക്ഷ നല്‍കുകയും ചെയ്യുന്നതാണ് ക്രിക്കറ്റെ പ്രധാനമന്ത്രിയുടെ ട്വീറ്റും പിറകെ വന്നു.
അഞ്ച് സാര്‍ക്ക് രാജ്യങ്ങളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നതെന്നും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് വര്‍ധിപ്പിക്കാന്‍ ലോകകപ്പിന് സാധിക്കുമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
പുതിയ വിദേശകാര്യ സെക്രട്ടറി ജയശങ്കര്‍ അടുത്ത് തന്നെ സാര്‍ക്ക് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഇന്ത്യ പാക്ക് ബന്ധത്തില്‍ പലപ്പോഴും ക്രിക്കറ്റ് നയതന്ത്രം പലപ്പോഴും ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ സാര്‍ക്ക് രാജ്യങ്ങളുമായി ബന്ധപ്പെടുത്തി നയതന്ത്ര ബന്ധങ്ങളെ ഉപയോഗപ്പെടുത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
Discussion about this post