ന്യൂഡൽഹി: കാൻസറിനെ പ്രതിരോധിക്കാനുള്ള 42 മരുന്നുകൾ ഇന്ത്യ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നൽകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കാൻസറിനെ പ്രതിരോധിക്കാനുള്ള 90 മരുന്നുകളാണ് നിലവിൽ വിപണിയിലുള്ളത്. ഇതിൽ ഭൂരിഭാഗവും ആവശ്യക്കാർക്ക് ഏറ്റവും കുറഞ്ഞ വിലയിലാണ് കൈമാറുന്നത്. കാൻസർ ചികിത്സിക്കാനുള്ള ആശുപത്രികളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകണം എന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.രാജ്യത്തെ ഓരോ പൗരന്മാർക്കും ഈ സേവനങ്ങൾക്ക് അർഹതയുണ്ട്. കൊറോണയുടെ വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയതും ഈ ഉത്തരവാദിത്തവും പരിശ്രമവുമാണ്. സഞ്ജീവനിയിലൂടെ കാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ഭയം മാറ്റാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
രാജ്യത്തെ 10 ലക്ഷത്തോളം വരുന്ന ആശാവർക്കർമാരുടെ ശ്രമങ്ങളെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു. കുടുംബ സന്ദർശനങ്ങളിലൂടെ സുപ്രധാന ആരോഗ്യ സംരക്ഷണ വിവരങ്ങൾ ശേഖരിക്കുന്നതിൽ ഇവരുടെ പങ്ക് എടുത്ത് പറയേണ്ടതാണെന്നും മൻസുഖ് മാണ്ഡവ്യ ചൂണ്ടിക്കാട്ടി.
Discussion about this post