അമൃത്സർ: 2015ലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് കോൺഗ്രസ് എംഎൽഎ സുഖ്പാൽ ഖൈറയെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. ഖൈറയുടെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ നിരപരാധിയാണെന്നും മുഖ്യമന്ത്രി ഭഗവന്ത്മന്റെ നേതൃത്വത്തിലുള്ള സർക്കാർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് സുഖ്പാൽ ഖൈറ ആരോപിച്ചു.
2015ൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് റാക്കറ്റിലെ പ്രതികളുമായും 2017ൽ കേസ് രജിസ്റ്റർ ചെയ്ത വ്യാജ പാസ്പോർട്ട് റാക്കറ്റിൽ ഉൾപ്പെട്ടവരുമായും ഖൈറയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും ഇയാൾക്കെതിരെ കേസുണ്ട്.
ഭരണകക്ഷിയായ ആം ആദ്മി പാർട്ടി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗ് പറഞ്ഞു. ”കോൺഗ്രസ് എംഎൽഎ സുഖ്പാൽ ഖൈറയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണ്. പ്രതിപക്ഷത്തെ ഭയപ്പെടുത്തി നിശബ്ദരാക്കാനാണ് എഎപി ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോഴുള്ള പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും” അമരീന്ദർ പറഞ്ഞു.
Discussion about this post