ഏഷ്യൻ ഗെയിംസിന്റെ അഞ്ചാം ദിനവും മെഡൽക്കുതിപ്പ് തുടർന്ന് ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇവന്റിൽ ഇന്ത്യൻ ടീം സ്വർണം നേടി. സരബ്‌ജോത് സിംഗ്, അർജുൻ ചീമ, ശിവ നർവാൾ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്.
വനിതകളുടെ 60 കിലോ വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവി വെള്ളിയും നേടി. ചൈനയാണ് ഈ വിഭാഗത്തിൽ സ്വർണം നേടിയത്. ഷൂട്ടിംഗ്, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, അശ്വഅഭ്യാസം വ്യക്തിഗത ഇനം എന്നിവയിലാണ് ഇന്ത്യയുടെ ഇന്നത്തെ മെഡൽ പ്രതീക്ഷ.
നിലവിൽ അഞ്ച് സ്വർണവും 8 വെള്ളിയും 10 വെങ്കലവുമടക്കം 23 മെഡലുകളുമായി ഏഴാം സ്ഥാനത്താണ് ഇന്ത്യ. 76 സ്വർണം ഉൾപ്പെടെ 140 മെഡലുകളുമായി ചൈനയാണ് മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
Discussion about this post