തിരുവനന്തപുരം : കാട്ടാക്കടയിൽ കത്തെഴുതി വെച്ചിട്ട് എട്ടാം ക്ലാസുകാരനായ വിദ്യാർത്ഥി വീടുവിട്ടിറങ്ങി. കാട്ടാക്കട ആനകോട് കൊട്ടാരം വീട്ടിൽ അനിൽ കുമാറിന്റെ മകൻ ഗോവിന്ദനാണ് വീടുവിട്ടിറങ്ങിയത്. കൂടെ പഠിക്കുന്ന സുഹൃത്തിന് കളർ പെൻസിൽ കൊടുക്കണം, ഞാൻ പോകുകയാണ് എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. കള്ളിക്കാട് ചിന്തലയ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഗോവിന്ദൻ.

ഇന്ന് പുലർച്ചെ മുതലാണ് കുട്ടിയെ കാണാതായത്. വീടിനു സമീപമുള്ള സി സി ടി വി ദൃശ്യങ്ങളിൽ കുട്ടി രാവിലെ കുടയും ചൂടി പോകുന്ന ദൃശ്യങ്ങൾ ഉണ്ട്. പുലർച്ചെ അഞ്ചു മണിയ്ക്ക് ശേഷം കുട്ടി പട്ടകുളം പ്രദേശത്തുകൂടി കടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. കുട്ടിയെ കാണാതായ സംഭവത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 04712290223 , 9895896890 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കാട്ടാക്കട പോലീസ് അറിയിച്ചിട്ടുണ്ട്.








