ചണ്ഡീഗഡ്: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 40 കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 100 കണക്കിന് വസ്തുക്കൾ. പശ്ചാബിലെ മോഗയിലുള്ള ആശുപത്രിയിലാണ് 40 കാരൻ എത്തിയത്.
നിരന്തരമായ ഓക്കാനവും വയറുവേദനയും കുറയാത്തതിനെ തുടർന്ന് ഡോക്ടർമാർ എക്‌സറേ എടുത്തപ്പോഴാണ് അമ്പരപ്പിക്കുന്ന വിവരം പുറത്തായത്. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ 40 കാരന്റെ വയറ്റിൽ നിന്ന് നിരവധി സാധനങ്ങൾ പുറത്തെടുത്തു. ഇയർഫോണുകൾ, വാഷറുകൾ, നട്ടും ബോൾട്ടും, വയറുകൾ, രാഖികൾ, ലോക്കറ്റുകൾ, ബട്ടണുകൾ, റാപ്പറുകൾ, ഹെയർക്ലിപ്പുകൾ, മാർബിൾ കഷ്ണം, സേഫ്റ്റി പിൻ തുടങ്ങിയ വസ്തുക്കളാണ് വയറിൽ നിന്നും പുറത്തെടുത്തത്.
40കാരന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഈ വസ്തുക്കൾ കുറെ കാലമായി ഇയാളുടെ വയറ്റിൽ ഉണ്ടായതിനാൽ പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും ആശുപത്രി ഡയറക്ടർ ഡോക്ടർ അജ്മീർ കൽറ പറഞ്ഞു. ഇയാൾ ഇത്തരം സാധനങ്ങൾ കഴിക്കുന്നതിനെ കുറിച്ച് വീട്ടുകാർക്ക് അറിവില്ലായിരുന്നു. ഏറെക്കാലമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാളുടെ വയറുവേദനയ്ക്കുള്ള രോഗം ഇത് വരെ ആർക്കും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല.
Discussion about this post