കണ്ണൂർ : സഹകരണ ബാങ്കുകളിലെ ഇഡി അന്വേഷണം സഹകരണ മേഖലയെ മുഴുവൻ ബാധിക്കുമെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ വേണ്ടി അടുത്ത മാസം നാലാം തീയതി യു ഡി എഫ് യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള നടപടികൾ സർക്കാർ എടുക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാങ്കിൽ ഇട്ട പണം ലഭിക്കാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. അഴിമതി നടത്തിയതിനെ ന്യായീകരിക്കാൻ സാധിക്കില്ല. കേന്ദ്ര ഏജൻസികൾ സഹകരണ മേഖലകളിൽ വ്യാപകമായി അന്വേഷണം നടത്തുന്നത് സഹകരണ മേഖലയെ മുഴുവൻ തളർത്തുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Discussion about this post