ബംഗളൂരു: കർണാടകയിൽ ദേശീയ പതാകയെ അപമാനിച്ചയാൾ അറസ്റ്റിൽ. സിർസി സിറ്റി സ്വദേശി ഉമർ ഫാറൂഖ് ആണ് അറസ്റ്റിലായത്. വികൃതമായ ദേശീയ പതാക വീടിന് മുൻപിൽ ഉയർത്തിയ ഇയാളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു ഇയാൾ വീടിന് മുൻപിൽ വികൃതമായ ദേശീയ പതാക ഉയർത്തിയത്. ദേശീയ പതാകയിൽ അശോക ചക്രത്തിന്റെ സ്ഥാനത്ത് മസ്ജിദിലെ താഴികക്കുടം പതിപ്പിച്ചുള്ള ദേശീയ പതാക ആയിരുന്നു ഫറൂഖ് ഉയർത്തിയത്. പച്ച നിറത്തിലുള്ള താഴിക കുടത്തിന്റെ ചിത്രമായിരുന്നു പതിപ്പിച്ചിരുന്നത്. വികൃതമായ ദേശീയ പതാക ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. ഇത് വൈറലായതോടെ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. സംഭവത്തിൽ ഫറൂഖിനെതിരെ എഫ്ഐആറും രജിസ്റ്റർ ചെയിതിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Discussion about this post