ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്റെ എട്ടാം നാൾ ഷൂട്ടങ്ങിൽ വീണ്ടും മെഡൽ നോട്ടവുമായി ഇന്ത്യ. പുരുഷന്മാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങിൽ മൂന്നാം സ്ഥാനത്തെത്തിയ കിയാനൻ ഡാറിയസ് ചെനായി വെങ്കലം. നേരത്തെ പുരുഷന്മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിൽ ഇന്ത്യ സ്വർണം നേടിയിരുന്നു. കിയാനാൻ ചെനായ്, പൃഥ്വിരാജ്, സ്വറവാർ സിംഗ് എന്നിവരുൾപ്പെട്ട ടീമിനാണ് സ്വർണം.
11 ാം സ്വർണമാണ് ഷൂട്ടിങിലൂടെ വെടിവെച്ചിട്ടത്. വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യ വെള്ളിമെഡലും നേടിയിരുന്നു. മനീഷ കീർ, പ്രീതി രജാക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്.
ഇതോടെ 11 സ്വർണവും 16 വെള്ളിയും 15 വെങ്കലവുമടക്കം ഇന്ത്യയ്ക്ക് 42 മെഡലുകളായി.ഷൂട്ടിങ്ങിൽ മാത്രം ഇന്ത്യ നേടിയത് 22 മെഡലുകളാണ്. ഏഴ് സ്വർണവും ഒമ്പത് വെളളിയും ആറ് വെങ്കലവുമാണ് ഷൂട്ടിങ്ങിലെ മെഡൽ നേട്ടം.
Discussion about this post