എറണാകുളം : കേരളത്തിലെ സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ കുറഞ്ഞ നിരക്കാണിത്. ഇതോടെ ഒരു ഗ്രാമിന് 15 രൂപ വീതം വില കുറഞ്ഞിട്ടുണ്ട്. നിലവിൽ ഒരു പവൻ സ്വർണത്തിന് 42,560 രൂപയാണ്. ഇന്നത്തെ നിരക്കിൽ ഒരു ഗ്രാം സ്വർണത്തിന് 5,320 രൂപയാണ്.
ശനിയും ഞായറും സ്വർണ വിലയിൽ മാറ്റമൊന്നും രേഖപെടുത്തിയിരുന്നില്ല. ഒരു പവൻ സ്വർണത്തിന് 42,680 രൂപയും ഒരു ഗ്രാം സ്വർണത്തിന് 5,335 രൂപയുമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ചയിൽ മാത്രം ഒരു പവൻ സ്വർണത്തിന് 1,400 രൂപയും ഒരു ഗ്രാം സ്വർണത്തിന് 175 രൂപയുടെ കുറവുമാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ ആഭരണ വിപണിയിൽ വെള്ളിയുടെ നിരക്കുകളിലും ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഒരു ഗ്രാം വെള്ളിയ്ക്ക് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 75.50 രൂപയായി കുറഞ്ഞു . എട്ട് ഗ്രാം വെള്ളിയുടെ നിരക്ക് 604 രൂപയും 100 ഗ്രാം വെള്ളിയ്ക്ക് 7,550 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 75,550 രൂപയുമാണ് കുറഞ്ഞത്.
Discussion about this post