പാരിസ്: ആരാധകരെ റാംപിൽ വീണ്ടും ഞെട്ടിച്ച് ബോളിവുഡ് താരം ഐശ്വര്യ റായ്. സ്വർണ വർണമുള്ള വസ്ത്രം ധരിച്ച് റാംപിൽ ചുവടുവയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഫാഷൻ ലോകത്തെ തരംഗമായിരിക്കുന്നത്. പാരിസ് ഫാഷൻ വീക്കിലായിരുന്നു താരം അതി സുന്ദരിയായി പ്രത്യക്ഷപ്പെട്ടത്.
സ്വർണ നിറവും ബ്രൗണും ഇട കലർന്ന നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. ഇതിന് അനുയോജ്യമായ കമ്മലും മറ്റ് ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്. റാംപിലൂടെ നടന്നെത്തിയ താരം ആരാധകർക്ക് ഫ്‌ളൈയിംഗ് കിസും നൽകുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ഐശ്വ റായ്‌ക്കൊപ്പം കെൻഡൽ ജന്നെർ, ഇവ ലോംഗോറിയ, കാമില കാബെല്ലോ, ഇല്ലെ ഫാന്നിംഗ് എന്നിവരും റാംപിൽ ചുവടുവച്ചു.
ഒരിടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ റായ് റാംപിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടു തന്നെ പാരിസ് ഫാഷൻ വീക്കിലെ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഐശ്വര്യ റായുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർ പങ്കുവച്ചിട്ടുണ്ട്. റാംപിൽ വീണ്ടും കാണാൻ ആയതിൽ സന്തോഷം പങ്കുവയ്ക്കുന്നവരുമുണ്ട്. ഭൂരിഭാഗം പേരും താരത്തിന്റെ സൗന്ദര്യത്തെ പ്രശംസിച്ചാണ് രംഗത്ത് എത്തിയത്. താരത്തിന്റെ സൗന്ദര്യത്തിന് അന്നും ഇന്നും ഒരു മാറ്റവുമില്ലെന്നാണ് അഭിപ്രായം.
Good morning to pariswarya and pariswarya only!https://t.co/7w9RccEYeB
— alexis something rose (@silamsiva) October 1, 2023
Discussion about this post