വാഷിംഗ്ടൺ: 2023 ലെ വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. കാറ്റലിൻ കാരിക്കോ , ഡ്രൂ വെയ്‌സ്മാൻ എന്നിവർക്കാണ് ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ. കോവിഡ്-19 വാക്‌സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് അംഗീകാരം. കാറ്റലിൻ കാരിക്കോ ഹംഗറിക്കാരിയും ഡ്രൂ വെയ്‌സ്മാൻ അമേരിക്കൻ സ്വദേശിയുമാണ്. വാക്‌സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമായിരുന്നു ഇവർ നടത്തിയത്.കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നത് ഉൾപ്പെടെ വാക്‌സീൻ ഗവേഷണത്തിൽ ഉൾപ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്.
കൊവിഡിനെതിരെ ഫലപ്രദമായ mRNA വാക്‌സീന്റെ നിർമാണത്തിൽ നിർണായകമായ ഗവേഷണങ്ങളാണ് ഇരുവരും നടത്തിയതെന്ന് പുരസ്‌കാര നിർണയ സമിതി വ്യക്തമാക്കി. ആധുനികകാലത്ത് മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിക്കിടെ അഭൂതപൂർവമായ വാക്‌സിൻ വികസിപ്പിച്ചതിൽ വലിയ സംഭാവന നൽകിയവരാണ് ഇരുവരുമെന്ന് സമിതി ചൂണ്ടിക്കാട്ടി. സ്വർണ മെഡലും ഒരു മില്യൻ ഡോളറും(8.24 കോടി രൂപ) ആണ് ഇവർക്ക് ലഭിക്കുക. ഡിസംബർ പത്തിന് ആൽഫ്രഡ് നൊബേലിന്റെ 1896-ാം മരണവാർഷികത്തിൽ സ്റ്റോക്ക്‌ഹോമിൽ നടക്കുന്ന ചടങ്ങിൽ സ്വീഡിഷ് രാജാവ് കാൾ 16-ാമൻ ഗുസ്താഫ് പുരസ്‌കാരം കൈമാറും. Read more at
വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം നേടുന്ന പതിമൂന്നാം വനിതയാണ് കാറ്റലിൻ. കാറ്റലിൻ കാരിക്കോയുടെ പുസ്തകം ‘ബ്രേക്കിംഗ് ത്രൂ’ ഈ മാസം പത്താം തീയതി പുറത്തിറങ്ങാനിരിക്കെയാണ് പുരസ്‌കാര നേട്ടം.











Discussion about this post