പരസ്യമായി മദ്യക്കുപ്പിയെടുത്ത് കുടിക്കാൻ ശ്രമിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ബൈക്കിൽ വെച്ചിരുന്ന ബാഗിൽ നിന്ന് കുപ്പിയെടുത്ത് തുറക്കാൻ ശ്രമിക്കുകയാണ് കുരങ്ങൻ. ഗാന്ധി ജയന്തി ദിനത്തിലും കുരങ്ങന്റെ കൈയ്യിൽ കുപ്പിയിരിക്കുന്നു എന്ന തരത്തിലാണ് വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത്.
കാൻപൂരിലാണ് സംഭവം നടന്നത്. പോലീസ് കമ്മീഷണർ ഓഫീസിന് സമീപത്ത് നിർത്തിയിട്ട ബൈക്കുകളിൽ ഒന്നിൽ നിന്നാണ് കുരങ്ങന് മദ്യക്കുപ്പി ലഭിച്ചത്. ബൈക്കുകളിൽ ഒന്നിൽ ബാഗിലായി രണ്ട് മദ്യക്കുപ്പികൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് പുറത്തെടുത്ത് കുരങ്ങൻ തുറക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ദൂരെ നിന്ന് ആരോ ബഹളം വെച്ചതോടെ കുരങ്ങൻ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി.
गांधी जयंती स्पेशल- ड्राई डे पर कानपुर पुलिस ऑफिस में किसी ने अपनी व्यवस्था रखी थी, जिसपर बंदर की नज़र पड़ गई. मामला बिगड़ गया, पोल खुल गई।॥ pic.twitter.com/T31mmh1hzu
— Priya singh (@priyarajputlive) October 2, 2023
വീഡിയോയെക്കുറിച്ച് അറിവില്ലെന്നും മദ്യക്കുപ്പികൾ സൂക്ഷിച്ച ബൈക്ക് ആരുടേതാണെന്ന് അന്വേഷിക്കുമെന്നും കാൺപൂർ ജോയിന്റ് കമ്മീഷണർ ആനന്ദ് പ്രകാശ് തിവാരി പറഞ്ഞു.
Discussion about this post