ജയ്പൂര്‍ : രാജസ്ഥാനില്‍ വന്ദേ ഭാരത് ട്രെയിന്‍ അപായപ്പെടുത്താന്‍ ശ്രമം. പാളത്തില്‍ കല്ലുകളും ഇരുമ്പ് വടികളും നിരത്തി വച്ചാണ് ട്രെയിന്‍ അപകടപ്പെടുത്താന്‍ സാമൂഹ്യ വിരുദ്ധര്‍ ശ്രമിച്ചത്. വന്ദേഭാരതിലെ ലോക്കോ പൈലറ്റുമാരുടെ ഇടപെടലില്‍ വന്‍ അപകടമാണ് ഒഴിവായത്.
തിങ്കളാഴ്ച രാവിലെ 9.55 ഓടെയാണ് സംഭവം. ഉദയ്പൂര്‍ നിന്ന് ജയ്പൂര്‍ പോകുന്ന വന്ദേ ഭാരത് എക്സ്പ്രസാണ് വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഗംഗാരാര്‍-സോണിയാന സെക്ഷനിലെ പാളത്തിലെ ജോഗിള്‍ പ്ലേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന നിറയെ കല്ലുകളും ഇരുമ്പ് വടികളും ലോക്കോമോട്ടീവ് പൈലറ്റുമാരുടെ ശ്രദ്ധയില്‍ പതിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തിയതിനാലാണ് അപകടം ഒഴിവായത്.
തുടര്‍ന്ന് പാളത്തിലിറങ്ങി പരിശോധന തുടര്‍ന്നപ്പോഴാണ് കുറേയധികം കല്ലുകളും വടികളുമൊക്കെ കണ്ടെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ട്രെയിന്‍ ഇതിന്റെ തൊട്ടടുത്ത് വരെ എത്തിയിരുന്നതായും ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.
സംഭവത്തില്‍ റെയില്‍വേ പോലീസും പ്രാദേശിക പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#WATCH | Sabotage attempt on Udaipur-Jaipur #VandeBharat express foiled as vigilant #locopilots applied emergency breaks after spotting ballast and vertical rods of one feet each on railway tracks.#BREAKING #Udaipur #Jaipur pic.twitter.com/1GKC4zRCtg
— Free Press Journal (@fpjindia) October 2, 2023
ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും ഓടുന്ന ഉദയ്പൂര്‍-ജയ്പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഉദയ്പൂര്‍ നഗരത്തില്‍ നിന്ന് രാവിലെ 7:50 ന് പുറപ്പെട്ട് 14:05 നാണ് ജയ്പൂരിലെത്തുന്നത്.
Discussion about this post