കൊച്ചി: ബാറിൽ ഹൈക്കോടതി അഭിഭാഷകന് നേരെ ക്രൂരമർദ്ദനം. കൊച്ചി എംജി റോഡിലെ ഇൻറർനാഷണൽ ഹോട്ടലിലുള്ള വാട്‌സൺസ് റെസ്റ്റോ ബാറിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അഭിഭാഷകൻ മിദുദേവ് പ്രേമിനെ ബൗൺസർമാരും ബാർ മാനേജറും ചേർന്ന് തലയ്ക്കും കണ്ണിനും ഇടിക്കട്ട കൊണ്ട് ഇടിക്കുകയായിരുന്നു.
അഭിഭാഷകനും കുടുംബവും അകത്ത് ഇരിക്കുന്നതിനിടെ സുഹൃത്തുക്കളായ രണ്ടു പേർകൂടി ബാറിലേക്ക് വന്നു. അകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ബാർ മാനേജറും ബൗൺസർ മാരുമായി രണ്ടുപേരും തർക്കത്തിൽ ഏർപ്പെട്ടു. എന്താണ് പ്രശ്‌നമെന്ന്അന്വേഷിക്കാൻ ചെന്നപ്പോഴാണ് മിദുദേവിനെ ബൗൺസർ ക്രൂരമായി മർദ്ദിച്ചത്
സംഭവത്തിൽ ബാറിലെ ബൗൺസറായ അനസിനെതിരെയും ബാർ മാനേജർ ആഷ്‌ലിക്കെതിരെയും മറ്റ് നാല് ബൗൺസർമാർക്കെതിരെയും കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തു.
Discussion about this post