എറണാകുളം : മസ്തിഷ്ക മരണ റിപ്പോർട്ട് നൽകി അവയവദാനം നടത്തിയെന്ന പരാതിയിൽ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയ്‌ക്കെതിരെയുള്ള കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കും എതിരെയുള്ള കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കഴിഞ്ഞ ജൂണിൽ ആണ് ലേക് ഷോര്‍ ആശുപത്രിക്കെതിരെ കേസെടുത്തത്. കൊല്ലം സ്വദേശി ഡോക്ടർ ഗണപതിയാണ് യുവാവിന്റെ മരണത്തിൽ ദൂരൂഹത ഉണ്ടെന്ന് ആരോപിച്ച് പരാതി നൽകിയത്.
ഉടുമ്പൻചോല സ്വദേശിയായിരുന്ന വി ജെ എബിൻ എന്ന യുവാവിനെ ബൈക്ക് അപകടത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ലേക് ഷോര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലയിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാതെ യുവാവിനെ മസ്തിഷ്ക മരണത്തിന് വിട്ടു കൊടുത്തു. രക്തം കട്ടപിടിച്ചാൽ അത് നീക്കം ചെയ്യാനുള്ള പ്രാഥമിക ചികിത്സ ഒന്നും നടത്തിയില്ല. വിദേശിയ്‌ക്ക് അവയവദാനം നടത്തിയതിലും ചട്ടലംഘനം ഉണ്ടായി എന്നതായിരുന്നു പരാതിയിൽ പറഞ്ഞ കാരണങ്ങൾ.
മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരെ കോടതിയിൽ വിസ്തരിച്ചിരുന്നു. യുവാവിന്റെ ചികിത്സയിൽ പിഴവുകൾ ഉണ്ടായി. നടപടിക്രമങ്ങൾ പാലിക്കാതെ അവയവ ദാനം നടന്നതെന്നും കോടതി കണ്ടെത്തിയിരുന്നു.
Discussion about this post