ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ വീട് പൊളിച്ചുനീക്കുമെന്ന് അധികൃതർ നിയമവിരുദ്ധമായി നിർമ്മിച്ചതിനാലാണ് വീട് പൊളിക്കുന്നതെന്നാണ് വിവരം.
ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷനിലെ സർക്കാർ ഭൂമിയിലാണ് ഭാരതിയുടെ വീട്. സ്ഥലം സർക്കാരിന്റെതായതിനാൽ വീട് പൊളിച്ചു നീക്കുന്നതിന് നോട്ടിസ് നൽകേണ്ട കാര്യമില്ലെന്ന് മുനിസിപ്പൽ കമ്മിഷണർ റോഷൻ സിങ് അറിയിച്ചു. മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ പോലീസ് സഹായത്തോടെ നാളെ വീട് പൊളിച്ചുനീക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭാരത് സോണിയെ ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 35 ഓളം പേർ 700 ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ കണ്ടെത്തിയത്.
Discussion about this post