വാഷിംഗ്ടൺ: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി അമേരിക്ക. 210 ന് എതിരെ 216 വോട്ടുകൾക്കാണ് സ്പീക്കറെ പുറത്താക്കിയത്. ഈ പ്രമേയം സഭം അംഗീകരിക്കുകയായിരുന്നു. 208 ഡെമോക്രാറ്റിക് അംഗങ്ങൾക്കൊപ്പം എട്ടു റിപ്പബ്ലിക്കൻ അംഗങ്ങളും സ്പീക്കർക്ക് എതിരെ വോട്ട് ചെയ്യുകയായിരുന്നു.
യുഎസിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് സ്പീക്കറെ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ജനപ്രതിനിധികൾ തീരുമാനിക്കുന്നതും വോട്ടെടുപ്പ് നടത്തുന്നതും. സർക്കാരിന്റെ അടിയന്തര ധനവിനയോഗ ബിൽ പാസാക്കാൻ സ്പീക്കർ ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ വലിയ പ്രതിഷേധങ്ങൾക്കും ചേരിതിരിഞ്ഞുള്ള പരിചാരലിനും കാരണമായിരുന്നു. ഇതാണ് വോട്ടെടുപ്പിലും പ്രതിഫലിച്ചത്.
അതേസമയം മെക്കാർത്തിയെ പുറത്താക്കിയ ശേഷം നോർത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ പ്രതിനിധി പാട്രിക് മഹ്‌ഹെന്റി താത്ക്കാലികമായി സഭയെ നയിക്കാനായി തിരഞ്ഞെടുക്കപ്പെട്ടു. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കും വരെ അദ്ദേഹം ചേംബറിൽ അദ്ധ്യക്ഷനായി തുടരും
Discussion about this post