Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
USA

83 ലക്ഷം രൂപ ശമ്പളത്തില്‍ കുട്ടികളെ നോക്കാന്‍ തയ്യാറാണോ? എങ്കില്‍ അമേരിക്കന്‍ പ്രസിഡന്റെ സ്ഥാനാര്‍ഥി വിവേക് രാമസ്വാമിയുടെ വീട്ടിലേക്കാണ് ക്ഷണം

by Brave India Desk
Oct 4, 2023, 07:06 pm IST
in USA, International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടണ്‍: കുട്ടികളെ നോക്കാനുള്ള ജോലിക്ക് ശമ്പളം 83 ലക്ഷമാണെങ്കിലോ?. വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ. പക്ഷെ സംഭവം ഇവിടെയെങ്ങുമല്ലെന്ന് മാത്രം. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി വിവേക് രാമസ്വാമിയുടെ മക്കളെ നോക്കാനാണ് ആയയെ തേടി ഇപ്പോള്‍ പരസ്യ ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ഒരു റിക്രൂട്ട്മെന്റ് വെബ്സൈറ്റിലാണ് ആയയ്ക്കായുള്ള വിവേകിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ആയയ്ക്കായി വിവേക് രാമസ്വാമി നിശ്ചയിച്ചിരിക്കുന്ന ശമ്പളവും മറ്റ് ആലുകൂല്യങ്ങളും കണ്ട ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ. ഏകദേശം 100,000 ഡോളര്‍ ആണ് ശമ്പളം. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 83 ലക്ഷം വരും.

രണ്ട് കുഞ്ഞു മക്കളാണ് വിവേക് രാമസ്വാമിയ്ക്കും അദ്ദേഹത്തിന്റെ പത്‌നി അപൂര്‍വ്വയ്ക്കും. ഇവരുടെ മക്കളെ നോക്കുന്നതിലൂടെ അമേരിക്കയിലെ ഏറ്റവും പ്രമുഖ കുടുംബത്തിന്റെ ഭാഗമാകാമുള്ള അവസരമാണ് ഒരുങ്ങുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ആയയ്ക്ക് വിവേക് രാമസ്വാമിയുടെ കുടുംബത്തോടൊപ്പം എപ്പോഴും യാത്ര ചെയ്യാനും അവസരം ലഭിക്കും. എന്നാല്‍ നിരവധി നിബന്ധനകളും ജോലിയ്ക്കായി മുന്നോട്ട് വച്ചിട്ടുണ്ട്. വീക്കിലി ഷെഡ്യൂളിലാണ് ആയ ജോലി ചെയ്യേണ്ടത്. അതായത് ഒരു ആഴ്ച ജോലി ചെയ്താല്‍ അടുത്ത ഒരു ആഴ്ച അവധിയായിരിക്കും. 26 ആഴ്ച ജോലി ചെയ്യുന്ന ആയയ്ക്ക് ലഭിക്കുക 100,000 ഡോളറാണ്.

Stories you may like

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യാന്‍ താല്‍പര്യമുള്ളവരായിരിക്കണമെന്നും പരസ്യത്തില്‍ വിവേക് രാമസ്വാമി പറയുന്നു. മിക്ക ആഴ്ചകളിലും കുടുംബാംഗങ്ങളോടൊത്ത് സ്വകാര്യ ജെറ്റ് വിമാനത്തില്‍ വിദേശ രാജ്യങ്ങളിലടക്കം നിരവധി യാത്രകള്‍ നടത്തേണ്ടിവരും. തെരഞ്ഞെടുക്കപ്പെടുന്നവരെ വീട്ടിലെ മറ്റ് ജീവനക്കാരുടെ കൂട്ടത്തിലുള്‍പ്പെടുത്തും. ഷെഫ്, ഹൗസ് കീപ്പര്‍, പ്രൈവറ്റ് സെക്യൂരിറ്റി എന്നിവരുള്‍പ്പെട്ട സംഘത്തിലേക്കാണ് ഇവരെ ഉള്‍പ്പെടുത്തുക. കുട്ടികളുടെ ദൈനംദിന കാര്യങ്ങള്‍ ശ്രദ്ധിക്കുക, യാത്രകള്‍ക്കാവശ്യമായ സാധനങ്ങള്‍ എടുത്തു വയ്ക്കുക തുടങ്ങി കുട്ടികളുടെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിയിരിക്കണമെന്നും പരസ്യത്തില്‍ പറയുന്നു.

2024 അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാണ് വിവേക് രാമസ്വാമി. താന്‍ വളരെ ചെറുപ്പമാണെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പ്രായമായിട്ടില്ലെന്നും ചിലര്‍ക്ക് ഒരു ധാരണയുണ്ടെന്ന് വിവേക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അനധികൃത കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് അമേരിക്കയില്‍ ജനിക്കുന്നതിലൂടെ പൗരത്വം നല്‍കുന്ന രീതി അവസാനിപ്പിക്കണം എന്ന വിവേകിന്റെ പരാമര്‍ശം വിവാദമായിരുന്നു.

Tags: vivek ramaswamiamerican president candidatenanny
Share4
Tweet
Send
Share

Latest stories from this section

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

Latest News

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

മൂന്ന് മാസത്തിന് ശേഷം പൊട്ടിത്തെറിച്ച് അമേരിക്കയിലെ കിലോയ അഗ്നിപർവ്വതം; ഹവായിൽ ലാവാ പ്രവാഹം

സ്കൂട്ടറിന്റെ വില 15,000 രൂപ, ആകെ പിഴ 30,000 കടക്കും!’: എഐ ക്യാമറ ചതിച്ചാശാനേ… കുടുങ്ങി അങ്കമാലിക്കാരൻ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

‘പോകുന്നിടത്തെല്ലാം തടഞ്ഞു നിർത്തി ചോദ്യങ്ങൾ വേണ്ട’; മാധ്യമങ്ങളോട് അകലം പാലിച്ച് മുഖ്യമന്ത്രി, മാധ്യമസമ്പർക്കത്തിന് നിയന്ത്രണം

തലശ്ശേരി കലാപത്തിൽ  പള്ളി പൊളിച്ചത് പിണറായിയുടെ സഹോദരൻ : ഗുരുതര ആരോപണവുമായി കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, ഒരു ചാട്ടമാണ്; അവർ നിരീശ്വരവാദികളെ പിന്തുടരുന്നു’: കെ.എം. ഷാജിയുടെ പരാമർശം വിവാദത്തിൽ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഒക്ടോബറിൽ കേരളം ഇരുട്ടിലാകുമോ? കടുത്ത ആശങ്കയിൽ കെ.എസ്.ഇ.ബി; വരാനിരിക്കുന്നത് വൻ വൈദ്യുതി പ്രതിസന്ധി!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies