ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകളെ ബലാത്സംഗം ചെയ്യണമെന്ന് ട്വീറ്റ്. കെജ്രിവാളിന്റെ മകളെ ബലാത്സംഗം ചെയ്യുന്നയാള്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്താണ് ട്വീറ്റ് വന്നത്. എന്നാല്‍ പ്രശ്നം വാര്‍ത്തയായതോടെ ട്വീറ്റ് പിന്‍വലിച്ചു. ഗാരി സിങ് എന്ന പ്രൊഫൈലില്‍ നിന്നാണ് ട്വീറ്റ്.
ബലാത്സംഗം ചെയ്യുന്നയാള്‍ക്ക് ഒരു ലക്ഷം രൂപയും ബൈക്കും നല്‍കാമെന്നും ബലാത്സംഗം ചെയ്യുന്നയാള്‍ക്ക് 17നും 18നും മധ്യേ പ്രായമുണ്ടാകാന്‍ പാടുളളുവെന്നുമായിരുന്നു ട്വീറ്റ്. സംഭവം ഉടനെ തന്നെ ഡല്‍ഹി വനിതാ കമ്മീഷന് അംഗം പ്രോമിലാ ഗുപ്തയെ അറിയിച്ചിരുന്നു. ഈ ട്വീറ്റ് ചെയ്തയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സന്ദേശം പരിശോധിച്ച ഗുപ്ത ട്വിറ്ററിലൂടെ അറിയിച്ചു.
ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയയ്ക്കുന്നതില്‍ പ്രതിഷേധം അറിയിച്ചാണ് ഈ ട്വീറ്റെന്നാണ് കരുതുന്നത്.
Discussion about this post