ഹൈദരാബാദ്; ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന കൊറിയേറിയിരിക്കുകയാണ്. ലോകകപ്പ് ഉദ്ഘാട മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. കളിക്ക് തുടക്കം കുറിച്ചതോടെ പരിശീലനവും കടുപ്പിച്ചിരിക്കുകയാണ് മറ്റ് രാജ്യങ്ങളുടെ ടീം അംഗങ്ങൾ.
ഇതിനിടെ സന്നാഹ മത്സരങ്ങളിൽ രണ്ടിലും ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് മെൻ ഇൻ ഗ്രീൻ. പാകിസ്താന്റെ മോശം ഫീൽഡിങ്ങിന് നേരെ വിമർശനം ശക്തമായിരിക്കുകയാണ്. ബാബർ ഇറങ്ങാത്ത രണ്ട് കളികളിലും ശതാബ് ഖാനാണ് ടീമിനെ നയിച്ചത്.
ഇപ്പോഴിതാ തങ്ങളുടെ പരാജയ കാരണമായി ശതാബ് കണ്ടെത്തിയ കാര്യം ഇപ്പോൾ ആരാധകർക്കിടയിൽ ചിരിപടർത്തുകയാണ്. ഹൈദരാബാദിൽ എത്തിയതിന് ശേഷം താരങ്ങൾ എല്ലാ ദിവസവും ഹൈദരാബാദി ബിരിയാണി കഴിക്കുന്നുണ്ട്. അത് കൊണ്ടായിരിക്കാം ഫീൽഡിംഗിൽ ഞങ്ങൾ മന്ദഗതിയിലാവുന്നത് എന്നാണ് ശതാബ് ഖാൻ പറഞ്ഞത്. അൽപ്പം തമാശ കലർത്തിയാണ് താരം ഈ കാര്യം പറഞ്ഞതെങ്കിലും പാക് ആരാധകർക്ക് ഇത് രസിച്ചിട്ടില്ല. തിന്നും കുടിച്ചും ഇരിക്കാൻ നിങ്ങൾ വിനോദയാത്രയ്ക്കല്ല രാജ്യത്തിനായുള്ള മത്സരത്തിനാണ് പോയതെന്നാണ് ഒരു ആരാധകൻ പാക് ടീമിനെ വിമർശിക്കുന്നത്. സമാനമായ വിമർശങ്ങൾ ശക്തമാകുകയാണ്.
കഴിഞ്ഞ ദിവസമാണ് കറാച്ചി ബിരിയാണിയേക്കാൾ മികച്ചത് ഹൈദരാബാദി ബിരിയാണിയെന്ന് പാക്ക്രിക്കറ്റ് താരങ്ങൾ അഭിപ്രായപ്പെട്ടത്. ഹൈദരാബാദി ബിരിയാണിക്ക് പത്തിൽ എട്ട് പോയിന്റു നൽകുമെന്നാണ് ബാബർ അസമിന്റെ അഭിപ്രായം. ഹൈദരാബാദി ബിരിയാണിയാണ് മികച്ചതെന്ന് പാക്കിസ്ഥാൻ താരം ഹസൻ അലിയും പറയുന്നു. രണ്ടു ബിരിയാണികളും നല്ലതാണെന്നാണ് ഇമാം ഉൾ ഹഖിന്റെ വാദം
Discussion about this post