ഗാംഗ്ടോക് : സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ 18 മൃതദേഹങ്ങള്‍ കണ്ടെത്തി. മരണപ്പെട്ടവരിൽ ആറുപേർ സൈനികരാണെന്ന് കരുതപ്പെടുന്നു. കണ്ടെത്തിയ മൃതദേഹങ്ങളിൽ ഒരു സൈനികന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒഡീഷ സ്വദേശിയായ സരോജ് കുമാർ ദാസിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മിന്നൽ പ്രളയത്തെ തുടർന്ന് സിക്കിമിൽ നൂറിലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മരണസഖ്യ ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്. രക്ഷാപ്രവർത്തനങ്ങളും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലുകളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. 3000ത്തോളം വിനോദസഞ്ചാരികൾ വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സിക്കിമിൽ ഇന്നും റെഡ് അലർട്ട് തുടരുകയാണ്. ഏതാനും ദിവസം കൂടി പ്രദേശത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്. സ്കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലെ റോഡുകളും വൈദ്യുതിയും മൊബൈൽ നെറ്റ്‍വർക്കും പുനഃസ്ഥാപിക്കാനായുള്ള ശ്രമങ്ങൾ സർക്കാർ തുടങ്ങിയിട്ടുണ്ട്.
Discussion about this post