ലണ്ടൻ: ലണ്ടനിൽ ത്രിവർണ പതാകയെ അവഹേളിക്കുകയും ഗോമൂത്രം ഒഴിക്കുകയും ചെയ്തത് ഗുരചരൺ സിംഗ് എന്ന ഖാലിസ്ഥാൻ ഭീകരനെന്ന് തിരിച്ചറിഞ്ഞു. ലണ്ടൻ എംബസിക്ക് മുന്നിൽ പ്രതിഷേധിച്ച തീവ്രവാദിയെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഖാലിസ്ഥാൻ അനുകൂല സംഘടനയായ ദൾ ഖൽസ യുകെയുടെ നേതാവായ ഗുർചരണിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും രാത്രിയോടെ വ്യക്തിഗത ബോണ്ടിൽ ജാമ്യത്തിൽ വിട്ടയച്ചു. ഇയാളെ ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ചതിനല്ല, മുൻപ് ഇയാൾക്കെതിരെ ചുമത്തിയ വിദ്വേഷകുറ്റത്തിനാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
‘നിങ്ങൾ ഗുജറാത്തികൾ ശ്രദ്ധയോടെ കേൾക്കണം. ഓടിപ്പോകൂ, അല്ലെങ്കിൽ ഞാൻ നിന്നെ അടിക്കും. നിങ്ങൾക്ക് ലങ്കാർ വേണമെങ്കിൽ, അത് നിശബ്ദമായി കഴിച്ച് പോകൂ. നിങ്ങളുടെ ഗോമൂത്രം കുടിക്കുന്ന സമൂഹം ഒരുപാട് നാടകങ്ങൾ സൃഷ്ടിച്ചു. ഓരോ ഗുജറാത്തിയോടും പറയുക. യുദ്ധം തുടങ്ങിയാൽ ഇത്തവണ നമ്മൾ ഗുജറാത്തിൽ പോരാടും. ഞങ്ങൾ നിങ്ങളുടെ വീടിനുള്ളിൽ യുദ്ധം ചെയ്യും. ഇപ്പോൾ പോയി ഗോമൂത്രം കുടിക്കൂ. എന്ന് ഇയാൾ ഒരു ഗുജറാത്ത് വംശജനെ കഴിഞ്ഞ മാർച്ചിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഈ കേസും ഇയാൾക്കെതിരെ നിലവിലുണ്ട്.
ഗുർചരൺ സിംഗ് വാർത്തകളിൽ ഇടം നേടുന്നത് ഇതാദ്യമല്ല. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തീവ്രവാദിയായി പ്രഖ്യാപിക്കുകയും പ്രീമിയർ ഏജൻസിയുടെ ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന പരംജിത് സിംഗ് ‘പമ്മ’യെപ്പോലുള്ളവരുമായി ബന്ധം സ്ഥാപിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു.
Discussion about this post