പത്തനംതിട്ട : വിറക് ഇറക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അയൽവാസിയെ തലക്കടിച്ചു കൊലപ്പെടുത്തി. പെരുംപെട്ടി പുള്ളുവലി സ്വദേശി രതീഷ് ( 40 )ആണ് കൊല്ലപ്പെട്ടത്. അയൽവാസി അപ്പുകുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി ആയിരുന്നു സംഭവം നടന്നത്. വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൊലപാതകത്തിന് കാരണം. ഉടനെതന്നെ രതീഷിനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രതീഷ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുക ആയിരുന്നു.പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
പ്രതിയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും
Discussion about this post