മുംബൈ: മഹാരാഷ്ട്രയിൽ വൻ തീവണ്ടി അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ട്രാക്കിൽ സ്ഥാപിച്ചിരുന്ന കരിങ്കൽ കട്ടകൾ റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതാണ് തുണച്ചത്. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ട്രാക്കിൽ പരിശോധന നടത്തുകയായിരുന്നു റെയിൽവേ ഉദ്യോഗസ്ഥർ. ഇതിനിടെയായിരുന്നു റെയിൽവേ ട്രാക്കിൽ കല്ലുകൾ കണ്ടത്. പുനെ- മുംബൈ ട്രാക്കിലായിരുന്നു പരിശോധന. കല്ലുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ അധികൃതർക്ക് അറിയിപ്പ് കൈമാറുകയായിരുന്നു. നാലോളം വലിയ കല്ലുകൾ ആണ് ട്രാക്കിൽ സ്ഥാപിച്ചിരുന്നത്.
അട്ടിമറിശ്രമമാണ് നടന്നത് എന്നാണ് സംശയിക്കുന്നത്. ഏതാനും നാളുകളായി പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. അടുത്തിടെ ഉദയ്പൂർ- ജയ്പൂർ വന്ദേഭാരത് തീവണ്ടികൾ അട്ടിമറിയ്ക്കാൻ ശ്രമം നടന്നിരുന്നു.













Discussion about this post