പാരീസ് : ഫുട്‌ബോള്‍ താരം നെയ്മറിനും മോഡലും സോഷ്യൽമീഡിയ ഇൻഫ്ളുവൻസറുമായ കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിക്കും പെൺകുഞ്ഞ് പിറന്നു. ഇന്ന് രാവിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് നെയ്മർ ഇക്കാര്യം അറിയിച്ചത്. കുഞ്ഞിനോടൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

മാവി ഞങ്ങളുടെ ജീവിതം പൂർത്തീകരിക്കാൻ എത്തിയിരിക്കുന്നു.മാവി എന്നാണ് മകൾക്ക് നൽകുന്ന പേരെന്ന് നെയ്മർ നേരത്തെ അറിയിച്ചിരുന്നു. ഞങ്ങളെ മാതാപിതാക്കളായി തിരഞ്ഞെടുത്തതിന് നന്ദി. മാവിയെ ഞങ്ങൾക്ക് ഏറ്റവും പ്രിയപെട്ടതാണെന്നും നെയ്മർ കുറിപ്പിൽ പറഞ്ഞു. നിരവധി ആരാധകരാണ് നെയ്മറിനും ഭ്രൂണയ്ക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ ആണ് നെയ്മറും കാമുകിയും തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത പങ്കുവെച്ചത്. ഞങ്ങൾക്ക് പിറക്കുന്ന കുട്ടി പെൺകുട്ടി ആണെങ്കിൽ പേര് മാവി എന്നും ആൺകുട്ടിയാണെങ്കിൽ പേര് മെസ്സി എന്ന് ഇടുമെന്നും താരം പറഞ്ഞിരുന്നു.മുൻകാമുകി കരോളിന ഡാന്റാസുമായുള്ള ബന്ധത്തിൽ നെയ്മർക്ക് 12 വയസുള്ള ഒരുമകനുണ്ട്.









Discussion about this post