ജറുസലേം : ഇസ്രായേലിന് നേരെ ഹമാസ് ഭീകരർ മിസൈൽ ആക്രമണം നടത്തിയത് വൻ യുദ്ധത്തിനാണ് വഴിയൊരുക്കിയത്. ഇത് യുദ്ധത്തിനുള്ള സമയമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന് പിന്നാലെ ഇസ്രായേൽ സൈന്യം പലസ്തീന് നേരെ പ്രത്യാക്രമണം ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
ഓരോ നിമിഷവും മരണത്തെ ഭയന്ന് ഓടിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേലിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ പറയുന്നു. ഈ ഇന്ത്യക്കാരുടെ വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇസ്രായേലിൽ താമസിക്കുന്ന പ്രസാദ് എന്ന തെലങ്കാന സ്വദേശി പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുകയാണ്. ”ഞങ്ങൾ വലിയ അപകടത്തിലാണ്” എന്ന് പ്രസാദ് വീഡിയോയിൽ പറയുന്നുണ്ട്. ”ഞങ്ങൾക്ക് വീടിന് പുറത്ത് പോകാനോ അകത്ത് തന്നെ നിൽക്കാനോ സാധിക്കുന്നില്ല” എന്നും അദ്ദേഹം ആശങ്കയറിയിക്കുന്നു.
”5000 ത്തിലധികം ഹമാസ് റോക്കറ്റുകളാണ് ഇതിനോടകം ഇസ്രായേലിൽ പതിച്ചത്. ഞങ്ങൾക്ക് വീട്ടിനകത്ത് ഇരിക്കാനോ പുറത്ത് പോകാനോ സാധിക്കുന്നില്ല. ആക്രമണം നടക്കുന്ന ആഷ്‌കലോൺ നഗരത്തിലാണ് ഞാൻ ഇപ്പോഴുള്ളത്. ഞങ്ങളിപ്പോൾ വലിയ അപകടത്തിലാണ്. ഓരോ നിമിഷവും ജീവന് വേണ്ടി ഞങ്ങൾ ഓടിക്കൊണ്ടിരിക്കുകയാണ്” പ്രസാദ് പറഞ്ഞു.
VIDEO | "More than 5,000 rockets have been fired (on Israel) till now. We are in deep trouble right now. Neither we can go outside, nor we can stay inside (of house)," says Prasad, an Indian stuck in Israel.
Earlier today, Israel declared 'war' after 22 people were killed in a… pic.twitter.com/TzLroanqBF
— Press Trust of India (@PTI_News) October 7, 2023
Discussion about this post