ജെറുസലേം : ഹമാസ് ഭീകരർ ഇസ്രായേലിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിരവധി വീഡിയോകൾ പുറത്തുവരുന്നുണ്ട്. ഹമാസ് ഭീകരർ ആളുകളെ ആക്രമിക്കുന്നതിന്റെയും ബന്ദിയാക്കുന്നതിന്റെയും തെരുവിൽ അഴിഞ്ഞാടുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിൽ കൂടുതലും. ഇത്തരത്തിൽ ഒരു യുവതിയെ ഹമാസ് ഭീകരൻ തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
യുവതിയുടെ ശരീരത്തിൽ നിന്ന് ചോരയൊലിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാനാകും. ഇവരുടെ കൈകൾ രണ്ടും പുറകിൽ കെട്ടി മർദ്ദിച്ചുകൊണ്ട് വാഹനത്തിലേക്ക് പ്രവേശിപ്പിക്കുകയാണ്. ഇതോടൊപ്പം ഭീകരർ ഇസ്ലാമിക സൂക്തങ്ങൾ ചൊല്ലുന്നതും കേൾക്കാനാകും.
വിദേശ പൗരന്മാരെയും ഭീകരർ ബന്ദിയാക്കി വെച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇസ്രായേലിൽ 17 നേപ്പാൾ വംശജർക്ക് പരിക്കേറ്റു, നിരവധി പേരെ ഭീകരർ തടവിലാക്കിയിട്ടുണ്ട്.
അതേസമയം ഇസ്രായേൽ ഹമാസിന് നേരെ പ്രത്യാക്രമണം ആരംഭിച്ചുകഴിഞ്ഞു. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 200 ഓളം പലസ്തീനികൾ കൊല്ലപ്പെട്ടു എന്നാണ് വിവരം.
Discussion about this post