കണ്ണൂർ : ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നതായി സ്ഥിരീകരിച്ചു. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് പരിക്കേറ്റിട്ടുള്ളത്. ഇസ്രായേലിൽ നഴ്സായി ജോലി ചെയ്യുന്ന ഷീജക്ക് റോക്കറ്റ് ആക്രമണത്തിലാണ് പരിക്കേറ്റിട്ടുള്ളത്.
ജോലിചെയ്യുന്ന ആശുപത്രിയിലേക്ക് റോക്കറ്റ് പതിച്ചാണ് നഴ്സായ ഷീജയ്ക്ക് പരിക്കേറ്റത്. ഷീജയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ മിസൈലിന് സമാനമായ ഒരു ശബ്ദം കേൾക്കുകയും പെട്ടെന്ന് ഫോൺ കട്ടാവുകയും ചെയ്തുവെന്ന് സഹോദരി അറിയിച്ചു.
ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ഷീജ അപകടനില തരണം ചെയ്തതായി വീട്ടുകാർക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. തെക്കൻ ഇസ്രായേലിലെ അഷ്കിലോണിൽ ആണ് ഷീജ ജോലി ചെയ്യുന്നത്.
Discussion about this post