ജെറുസലേം; പശ്ചിമേഷ്യയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ഇന്ത്യൻ പിന്തുണ ആവശ്യപ്പെട്ട് ഇന്ത്യയിലെ ഇസ്രായേൽ പ്രതിനിധി രംഗത്ത്. ആഗോള തലത്തിൽ ശക്തമായ സ്വാധീനമുള്ള രാജ്യമായതിനാലും, ഭീകരവാദത്തിന്റെ വെല്ലുവിളി അറിയുന്നതിനാലും വിഷയത്തിൽ ഇന്ത്യയുടെ പിന്തുണ ആവശ്യമാണെന്ന് ഇസ്രയേൽ അംബാസഡർ നൗർ ഗിലോൺ പറഞ്ഞു.
ഇറാൻ അതിൽ പങ്കാളിയാണെന്ന് ഞങ്ങൾക്ക് വ്യക്തമാണ്. ആയുധങ്ങൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും ഞങ്ങൾക്കറിയാം’ അദ്ദേഹം ആരോപിച്ചു. തന്റെ രാജ്യത്തിന് ‘നമ്മുടെ ഇന്ത്യൻ സുഹൃത്തുക്കളുടെ’ ശക്തമായ പിന്തുണ ആവശ്യമാണെന്നും ‘ഭീകരതയെ അറിയുകയും പ്രതിസന്ധി മനസ്സിലാക്കുകയും ചെയ്യുന്ന ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യ ലോകത്ത് വളരെ സ്വാധീനമുള്ള രാജ്യമാണെന്നും’ ഗിലോൺ ചൂണ്ടിക്കാട്ടി.
അജ്ഞതയേക്കാൾ ഭീകരതയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ സമയത്ത് ഇന്ത്യ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതെന്ന് ഗിലോൺ പറഞ്ഞു. ‘ഞങ്ങൾക്ക് ഇന്ത്യയിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്’ അദ്ദേഹം പറഞ്ഞു.
‘നൂറുകണക്കിന് ഇസ്രായേലി സിവിലിയൻമാരെയും സ്ത്രീകളെയും പുരുഷന്മാരെയും വൃദ്ധരെയും കുട്ടികളെയും പ്രകോപനമില്ലാതെ കൊലപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നതിനെ ലോകത്തിലെ എല്ലാ രാജ്യങ്ങളും അപലപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല,’ ഗിലോൺ പറഞ്ഞു. മധ്യസ്ഥതയ്ക്ക് സമയമില്ലെന്നും ഇപ്പോൾ ഭീകരതയ്ക്കെതിരെ നടപടിയെടുക്കേണ്ട സമയമാണെന്നും ഇസ്രയേൽ പ്രതിനിധി വ്യക്തമാക്കി.
നേരത്തെ തന്നെ ഇസ്രായേലിന് പിന്തുണ വ്യക്തമാക്കി ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇസ്രായേലിലുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതാണെന്നും ആക്രണത്തിന് ഇരകളായ നിഷ്‌കളങ്കരായ ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറിൽ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു
Discussion about this post