കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. പൊതു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ മൈക്കിന് സാങ്കേതികപ്രശ്നങ്ങള്‍ വന്നതിനോടുള്ള ഇരു നേതാക്കളുവരുടേയും പ്രതികരണത്തെ ചൂണ്ടിക്കാണിച്ചാണ് ഫാദര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. മൈക്ക് കൂവിയാല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഓപ്പറേറ്ററെ തെറി വിളിക്കുന്നത് സംസ്‌കാരമില്ലാത്തവന്റെ രീതിയാണെന്ന് ഫാദര്‍ പറഞ്ഞു. പാലായില്‍ നടന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഒരു മൈക്ക് ഓപ്പറേറ്ററും ജോലി ഉഴപ്പി ഒരു പരിപാടി കുളമാക്കണമെന്ന്് ആഗ്രഹിക്കില്ല. എത്ര സഹിച്ചാലും ലൈറ്റും സൗണ്ടും തരുന്നവര്‍ ഒരു പരിപാടി ഭംഗിയാക്കാനാണ് ശ്രദ്ധിക്കുക. എന്നാല്‍ ഒരുകൂട്ടം വിവരമില്ലാത്ത ആള്‍ക്കാരുണ്ട്, അല്‍പമൊന്നു മൈക്ക് കൂവിയാല്‍ മൈക്ക് ഓപ്പറേറ്ററെ തെറിവിളിക്കും. അത് സംസ്‌കാരമില്ലാത്തവന്റെ രീതിയാണ്. അത് ഏത് മുഖ്യമന്ത്രിയായാലും മറ്റ് ആരാണെങ്കിലും ഒരിക്കലും ശരിയല്ല. അത് ആ വ്യക്തിയുടെ അന്തസ്സില്ലായ്മയും പഠനമില്ലായ്മയും വളര്‍ന്നുവന്ന പശ്ചാത്തലവുമാണ് കാണിക്കുന്നത്. അതാണ് പാര്‍ട്ടി സെക്രട്ടറി ക്ഷോഭിച്ചതും മുഖ്യമന്ത്രി കേസെടുത്തതും”, ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു.
ഇത്തരം പ്രതികരണത്തിലൂടെ കേരളത്തിലെ വിലയില്ലാത്ത മനുഷ്യരായി പിണറായിയും ഗോവിന്ദനും മാറിയെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജന്‍ സംസാരിക്കുന്നതിനിടെ മൈക്ക് കൂവിയതിനെ തുടര്‍ന്ന് മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്തത്. പിന്നീട് ജനകീയ പ്രതിരോധ യാത്രയില്‍ മൈക്ക് ശരിയാക്കാന്‍ വന്ന ഓപ്പറേറ്ററെ എം വി ഗോവിന്ദന്‍ ശകാരിച്ചതും വിവാദമായിരുന്നു.
Discussion about this post