Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ശങ്കരാടി- അമൂല്യ പ്രതിഭയുടെ ഓർമകൾക്ക് 22 വയസ്സ്

by Brave India Desk
Oct 9, 2023, 01:12 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

ബ്ലാക്ക് ആന്റ് വെെറ്റ് സിനിമയുടെ കാലത്ത് അധോലോക നായകനായും ക്രൂരനായ വില്ലനായും പകർന്നാടിയ നടൻ. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ളത് കൊണ്ടുതന്നെയാവാം നസീർ, വിജയശ്രീ, ജയഭാരതി തുടങ്ങി ഒട്ടനവധി താരങ്ങളുടെ അച്ഛനായും അമ്മാവനായും അന്നേ വേഷമിടാൻ സാധിച്ചത്. 1980 -90 കാലഘട്ടത്തിൽ തറവാട്ട് കാരണവരായും, രാഷ്ട്രീയ നേതാവായും വക്കീലായും കുടുംബാങ്ങങ്ങൾക്ക് പാരവയ്ക്കുന്ന അമ്മാവനായുമെല്ലാം ഏതു വേഷം ചെയ്താലും നമുക്കടുത്തറിയാവുന്ന ഏതോ ഒരാളെന്ന നിലയിൽ പ്രേക്ഷകരിലേക്കെത്താൻ അദ്ദേഹത്തിന് സാധിച്ചു.

ശങ്കരാടി എന്ന നടനെ ഇന്നും മലയാളികള്‍ക്ക് അങ്ങനെ മറക്കാനാകില്ല.
ഇപ്പോഴും പഴയകാല ചലച്ചിത്രങ്ങൾ മിനിസ്സീനിൽ തെളിയുമ്പോൾ ശങ്കരാടി ഉണ്ടെങ്കിൽ എല്ലാം മറന്ന് നമ്മൾ പ്രേക്ഷകർ അദ്ദേഹത്തെ കാണാൻ കാത്തിരിക്കും. അത് തന്നെയാണ് ശങ്കരാടി എന്ന കലാകാരന്റെ വിജയവും. മനസ്സില്‍ തങ്ങിനിൽക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളുമാണ് ഈ മഹാനടന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. വളരെ വ്യത്യസ്തമായ ശൈലിയിലുളള സംഭാഷണവും അഭിനയും ശരീര പ്രകൃതിയും എല്ലാംതന്നെ മറ്റുളളവരില്‍ നിന്നും അദ്ദേഹത്തെ വളരെ വ്യത്യസ്തനാക്കി.

Stories you may like

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ; മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

ലാലേട്ടൻ കുമാരൻ തമ്പിയായി പരകായപ്രവേശം ചെയ്തപ്പോൾ:”ശ്രീകൃഷ്ണപ്പരുന്ത്’ ഭയത്തിന്റെ 40 വർഷങ്ങൾ!

കെ.പി.സി.സി നാടക സംഘത്തില്‍ സജീവമായിരുന്ന ശങ്കരാടി ‘കടലമ്മ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നു വന്നത്. പ്രശസ്ത സിനിമാ നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. പിന്നീട് ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു അദ്ദേഹം.

ഇരുട്ടിന്റെ ആത്മാവിലെ അച്യുതന്‍ നായര്‍, നാടോടിക്കാറ്റിലെ പണിക്കരമ്മാവന്‍, സന്ദേശത്തിലെ താത്വികാചാര്യന്‍ കുമാരപിള്ള, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ നോവലിസ്റ്റ് കുട്ടിച്ചൻ, വിയറ്റ്നാം കോളനിയിലെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച മാനസികരോഗി, മിന്നാരത്തിലെ കുക്ക് അയ്യർ…. അങ്ങനെ വര്‍ഷത്തിൽ 40ലേറെ സിനിമകളിലെ കഥാപാത്രങ്ങൾക്ക് ആവര്‍ത്തന വിരസതയില്ലാതെ ജീവൻ നല്‍കി ഈ മഹാനടന്‍.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മൂന്നു വര്‍ഷം അടുപ്പിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സ്വഭാവ നടനുളള പുരസ്‌കാരവും അദ്ദേഹം നേടി.

1924 ല്‍ കണക്ക ചെമ്പകരാമന്‍ പരമേശ്വരന്‍ പിള്ളയുടെയും ചെറായി ജാനകിയമ്മയുടെയും മകനായി വടക്കന്‍ പറവൂര്‍ മേമന വീട്ടിലാണ് ശങ്കരാടി ജനിച്ചത്. ചന്ദ്രശേഖര മേനോന്‍ എന്നതാണ് യഥാര്‍ത്ഥ പേര് പിന്നീട് തറവാട്ടു പേരായ ശങ്കരാടി എന്ന പേരു സ്വീകരിച്ചു.

എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശങ്കരാടി ബറോഡയില്‍ മറൈന്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ പഠിക്കാന്‍ പോയെങ്കിലും പഠനംപാതിവഴിയിൽ ഉപേക്ഷിച്ചു. നാടക സംഘത്തിലേക്കും അഭിനയത്തിലേക്കും എത്തുന്നതിനു മുന്‍പ് രാഷ്‌ട്രീയം, പത്രവര്‍ത്തനം എന്നീ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. 2001 ഒക്ടോബര്‍ 9 ന് ഈ മഹാനടന്‍ അരങ്ങൊഴിഞ്ഞപ്പോൾ മലയാളത്തിന് നഷ്ടമായത് നാട്യങ്ങളില്ലാത്ത കലാകാരനെയാണ്.

Tags: cinemasubShankaradi
Share1TweetSendShare

Latest stories from this section

റേഷൻ കാർഡിലെ പേരല്ല സ്ക്രീനിൽ: പേര് മാറ്റി ഹിറ്റടിച്ച നായികമാർ

റേഷൻ കാർഡിലെ പേരല്ല സ്ക്രീനിൽ: പേര് മാറ്റി ഹിറ്റടിച്ച നായികമാർ

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

Discussion about this post

Latest News

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ഇന്ത്യൻ നാവികരെയും അത്ഭുതകരമായി രക്ഷിച്ച് യുഎസ് നേവി, നടുക്കടലിൽ വൻ രക്ഷാപ്രവർത്തനം!

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ഇന്ത്യൻ നാവികരെയും അത്ഭുതകരമായി രക്ഷിച്ച് യുഎസ് നേവി, നടുക്കടലിൽ വൻ രക്ഷാപ്രവർത്തനം!

രോഹിത് ആ റീപ്ലേ കണ്ടു, എന്നിട്ട് പറഞ്ഞത്…”; റൺ ഔട്ട് വിവാദത്തിൽ മൗനം വെടിഞ്ഞ് ശുഭ്മൻ ഗിൽ; ആരാധകർ തിരഞ്ഞ മറുപടി

രോഹിത് ആ റീപ്ലേ കണ്ടു, എന്നിട്ട് പറഞ്ഞത്…”; റൺ ഔട്ട് വിവാദത്തിൽ മൗനം വെടിഞ്ഞ് ശുഭ്മൻ ഗിൽ; ആരാധകർ തിരഞ്ഞ മറുപടി

ഫ്രാൻസിൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പിഎം മോദി; വൻകിട ആഗോള നിക്ഷേപകരെ ലക്ഷ്യമിട്ട് ‘ഭാരത് ഇന്നവേറ്റ്സ്’ ഉദ്ഘാടനം ചെയ്തു

ഫ്രാൻസിൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പിഎം മോദി; വൻകിട ആഗോള നിക്ഷേപകരെ ലക്ഷ്യമിട്ട് ‘ഭാരത് ഇന്നവേറ്റ്സ്’ ഉദ്ഘാടനം ചെയ്തു

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ;  മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ; മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

“ബിനോയ് വിശ്വം ആദ്യം സ്വന്തം പാർട്ടിയിലെ മന്ത്രിമാരെ പരിശോധിക്കട്ടെ, അവിടെ അവതാരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് നോക്കൂ”;എൽഡിഎഫിൽ പോര് മുറുകുന്നു!

കേരളത്തിന്റെ അന്തസിന് നിരക്കാത്തത്; ആർ.എസ്.എസ് വേദിയിലെ വി.സിമാരുടെ പങ്കാളിത്തം അതീവ ഗൗരവതരം; മാപ്പ് പറയണമെന്ന് വി.ഡി. സതീശൻ

കേരളത്തിന്റെ അന്തസിന് നിരക്കാത്തത്; ആർ.എസ്.എസ് വേദിയിലെ വി.സിമാരുടെ പങ്കാളിത്തം അതീവ ഗൗരവതരം; മാപ്പ് പറയണമെന്ന് വി.ഡി. സതീശൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies