ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു മോഡലിനെ ലൗജിഹാദിന് ഇരയാക്കാൻ ശ്രമം. യുവതിയുടെ പരാതിയിൽ ജമ്മു കശ്മീർ സ്വദേശി ഷാരൂഖ് പഠാനെതിരെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്വാളിയാർ സ്വദേശിനിയായ പ്രമുഖ മോഡലിനെ ആണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്.
നോയിഡയിലാണ് യുവതി ജോലി ചെയ്യുന്നത്. ഇവിടെ വച്ചാണ് ഷാരൂഖിനെ കണ്ടതും പരിചയപ്പെട്ടതുമെന്നും യുവതി പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ ഓഫീസിനോട് ചേർന്നായിരുന്നു ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനം. സണ്ണി എന്നായിരുന്നു ഇയാൾ യുവതിയെ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇരുവരും തമ്മിൽ സൗഹൃദത്തിൽ ആകുകയും ഇത് പിന്നീട് പ്രണയമാകുകയുമായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഇരുവരും തമ്മിലുള്ള വിവാഹം വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽവച്ച് വീട്ടുകാർ നടത്തികൊടുത്തു. പിന്നീട് ദിവസങ്ങൾക്ക് ശേഷം യുവാവിനൊപ്പം കശ്മീരിലെ വീട്ടിലെത്തിയപ്പോഴായിരുന്നു യുവാവ് മുസ്ലീമാണെന്ന വിവരം യുവതി അറിഞ്ഞത്. എന്നാൽ യുവാവിനൊപ്പം തന്നെ യുവതി ജീവിക്കാൻ ആരംഭിച്ചു. പിന്നീട് ഇയാൾ മതം മാറാൻ ആവശ്യപ്പെട്ട് യുവതിയെ ഉപദ്രവിക്കാൻ ആരംഭിച്ചു. എന്നാൽ യുവതി ഇതിന് വഴങ്ങിയില്ല. ഇതോടെ യുവാവ് ബന്ധുവിന്റെ മകളെ വിവാഹം കഴിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇക്കാര്യം അറിഞ്ഞതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
ഏഴ് പരാതികളാണ് യുവതി പോലീസിന് നൽകിയിട്ടുള്ളത്. ഇതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു. അതേസമയം പോലീസ് കേസ് എടുത്തതിന് പിന്നാലെ ഷാരൂഖ് ഒളിവിൽ ആണ്. ഇയാൾക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post