ന്യൂഡൽഹി: ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഇസ്രായേൽ- ഹമാസ് ഏറ്റുമുട്ടൽ ശക്തമായ സാഹചര്യത്തിലാണ് ഡൽഹി പോലീസ് സുരക്ഷ വർദ്ധിപ്പിച്ചത്. ഇതിന് പുറമേ ജൂത ആരാധനാലയങ്ങളിലും പോലീസ് അധിക സുരക്ഷ ഏർപ്പെടുത്തി.
ഇസ്രായേൽ എംബസി നിലവിൽ ശക്തമായ പോലീസ് കാവലിലാണ്. കൂടുതൽ പോലീസിനെ സുരക്ഷയ്ക്കായി മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇസ്രായേലി അംബാസിഡറുടെ വസതിയിലും കൂടുതൽ പോലീസ് സുരക്ഷയൊരക്കുന്നുണ്ട്. പഹർഗഞ്ചിലെ ചബാദ് ഹൗസാണ് ജൂതരുടെ ആരാധനാ കേന്ദ്രം. ഇവിടെയും ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്താണ് പോലീസിന്റെ നീക്കം.
2021 ൽ ഇസ്രായേൽ- ഹമാസ് ഏറ്റുമുട്ടലിനിടെ ഇന്ത്യയിലെ ഇസ്രായേൽ എംബസി ആക്രമിക്കപ്പെട്ടിരുന്നു. ഐഇഡി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ആയിരുന്നു ശ്രമം. എന്നാൽ ആർക്കും പരിക്കേറ്റിരുന്നില്ല. രാജ്യത്തെ മതതീവ്രവാദികൾ എംബസി ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.
Discussion about this post