Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നമ്മുടെ ‘ സഹോദരങ്ങൾ’ നമുക്കുള്ള കുഴി തോണ്ടുകയാണ്; അവരെ തുറന്നുകാട്ടാൻ കഴിയണം; ഹമാസിനെ എതിർക്കുക എന്നാൽ പലസ്തീനെ എതിർക്കുകയല്ലെന്ന് സന്ദീപ് വാചസ്പതി; ഭീകരതയെ എതിർക്കുകയാണ് ഭാരതത്തിന്റെ നയമെന്നും പ്രതികരണം

by Brave India Desk
Oct 10, 2023, 10:52 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഭീകരവാദ സംഘടനയായ ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന പോരാട്ടത്തെ പലസ്തീനെതിരായതെന്ന തരത്തിൽ വ്യാഖാനിക്കുന്നവർക്ക് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഹമാസിനെ എതിർക്കുക എന്നാൽ പലസ്തീനെ എതിർക്കുകയല്ല. ഭീകരവാദത്തെ എതിർക്കുക എന്നത് ഭാരതത്തിന്റെ നയമാണെന്നും, അതിനാലാണ് ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഐ എസ് ഐ പാകിസ്താൻ അല്ലാത്തത് പോലെ, താലിബാൻ അഫ്ഗാൻ അല്ലാത്തത് പോലെ, ഐ എസ് സിറിയ അല്ലാത്തത് പോലെ ഹമാസ് അല്ല പലസ്തീനെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.
പലസ്തീനിന്റെ പടിഞ്ഞാറൻ ഭാഗമായ ഗാസാ പ്രദേശം മാത്രം കൈവശം വെച്ചിരിക്കുന്ന ഒരു തീവ്രവാദ പ്രസ്ഥാനമാണ് ഹമാസ്. (ഇതോടൊപ്പമുള്ള ഭൂപടം നോക്കിയാൽ മനസ്സിലാകും.) അവരെ എതിർക്കുക എന്നാൽ പാലസ്തീനെ എതിർക്കുക എന്നല്ല അർത്ഥം. പലസ്തീനിന്റെ പരമാധികാരം അംഗീകരിക്കുകയും ഹമാസിന്റെ ഭീകരവാദം എതിർക്കുകയും ചെയ്യുക എന്നതാണ് ഭാരതത്തിന്റെ നയം. അത് തന്നെയാണ് ജനാധിപത്യ ബോധമുള്ള എല്ലാ ജനതയ്ക്കും കരണീയമായ മാർഗം.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

പലസ്തീനിലെ പ്രധാന പാർട്ടികളായ ഫത്താ പാർട്ടി, പി. എൽ.ഒ തുടങ്ങിയവയുമായി ഭാരതത്തിന് മികച്ച ബന്ധമാണ് ഉള്ളത്. പലസ്തീൻ മുൻ പ്രസിഡന്റ് യാസർ അറഫാത്ത് ഭാരതത്തിന്റെ നല്ല സുഹൃത്തായിരുന്നു. പി.വി നരസിംഹ റാവു, അടൽ ബിഹാരി വാജ്‌പേയി എന്നിവരുമായി അദ്ദേഹത്തിന് മികച്ച ബന്ധം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള ഇസ്ലാം തീവ്രവാദത്തിന്റെ തിക്ത ഫലം അനുഭവിക്കുന്ന ജനത എന്ന നിലയിലാണ് ഭാരതം ഇസ്രായേൽ ജനതയെ പിന്തുണയ്ക്കുന്നത്. ഒപ്പം പൗരാണിക കാലം മുതൽ ഉള്ള ബന്ധത്തിന്റെ പേരിലും. ഗാസ ഒഴികെ ഉള്ള പ്രദേശത്തെ പാലസ്തീൻ ജനങ്ങളും ഇസ്ലാം തീവ്രവാദത്തിന്റെ ഇരകളാണ്. അഫ്ഗാനിലെ, പാകിസ്താനിലെ, സിറിയയിലെ, കശ്മീരിലെ, ഇറാനിലെ സാധാരണ മനുഷ്യരെ പോലെ പലസ്തീനിലെ സാധാരണക്കാരും ഭീകരവാദത്തിന്റെ ഇരകളാണ്. അവർ ഇപ്പൊൾ അനുഭവിക്കുന്ന ദുരന്തം അവരുടെ ചെയ്തികൾ മൂലമല്ല. അവർ കാണിച്ച നിസംഗതയുടെ ഫലമാണ്.

കൂട്ടത്തിലുള്ള ഭീകരന്മാരെ ചെറുക്കാൻ ശേഷിയില്ലാത്ത ഏതൊരു സമൂഹവും ഇത്തരം പ്രത്യാഘാതം നേരിടേണ്ടി വരും. അത് പലസ്തീനിൽ ആയാലും കേരളത്തിൽ ആയാലും. നിരപരാധിയായ ഒരു സാധു സ്ത്രീയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം അവരുടെ മൃതദേഹം വലിച്ചിഴയ്ക്കുന്ന ദൃശ്യം സ്‌മൈലി ഇട്ട് ആഹ്ലാദിക്കുന്ന നമ്മുടെ ‘സഹോദരങ്ങൾ ‘ നമുക്കുള്ള കുഴി തോണ്ടുകയാണെന്ന് തിരിച്ചറിയണം. ഭീകരനെ ലക്ഷ്യമാക്കി വരുന്ന മിസൈലിന് വിവേചന ബുദ്ധി ഇല്ലെന്ന് തിരിച്ചറിയണം. ഭീകരവാദികളുടെ അയൽക്കാരും ഇരകളാക്കപ്പെടും. അതിന് മുൻപ് അവരെ തുറന്ന് കാട്ടാൻ നമുക്ക് കഴിയണം. അല്ലായെങ്കിൽ അന്ന് നമ്മെ രക്ഷിക്കാൻ ഒരു പോളിറ്റ് ബ്യൂറോയും കെ.പി.സി.സിയും സമസ്തയും ഉണ്ടാവില്ല. അത് ഇന്ന് ഓർത്താൽ നന്നെന്നും സന്ദീപ് വാചസ്പതി കൂട്ടിച്ചേർത്തു.

 

Tags: FACEBOOKSandeep Vachaspathigaza
Share10
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies