കോഴിക്കോട് : കരിപ്പൂർ സ്വർണ കേസിൽ വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ചത് കസ്റ്റംസിലെ ഉന്നതഉദ്യോഗസ്ഥർ. സിഐഎസ്എഫ് അസിസ്റ്റന്റ്റ് കമൻഡൻ്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവരാണ് സ്വർണം കടത്താൻ സഹായിച്ചതെന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.ഉദ്യോഗസ്ഥരുടെ സഹായത്തോടെ കരിപ്പൂർ വഴി അറുപതു തവണയാണ് സംഘം സ്വർണം കടത്തിയത്. മലപ്പുറം എസ് പി എസ്. സുജിത് ദാസിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്വർണ കടത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായത്.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം അടങ്ങുന്ന ലിസ്റ്റ് സ്വർണ കടത്തു സംഘത്തിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ വിമാനത്താവളത്തിലെ ജീവനക്കാരായ ഷറഫലി,സ്വർണം വാങ്ങാൻ എത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസൽ എന്നിവരെ ചോദ്യം ചെയ്തിരുന്നു. അവരിൽ നിന്നാണ് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുള്ളതായ നിർണായ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.സ്വർണം കടത്തിയത് കോഴിക്കോട് കൊടുവള്ളി സ്വദേശിയായ റഫീഖിന് വേണ്ടിയാണെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഉദ്യോഗസ്ഥർ റഫീഖുമായി നടത്തിയ നിരവധി ഇടപാടുകളുടെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
Discussion about this post