കോഴിക്കോട് : യു ഡി എഫ് ഭരണം നടത്തുന്ന വേങ്ങേരി കാർഷികോൽപ്പാദന സഹകരണ സംഘത്തിലും തട്ടിപ്പ്. പണം നിക്ഷേപിക്കുന്നവർക്ക് ഉയർന്ന പലിശയും ജോലിയും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. അൻപതിലധികം നിക്ഷേപകർക്ക് പണം നഷ്ടമായി.
2014 ലിൽ സിഎംപി നേതാവായ ചന്ദ്രഹാസന്‍ ചെയര്‍മാനായി ആരംഭിച്ചതാണ് വേങ്ങേരി കാർഷികോൽപ്പാദന സഹകരണ സംഘം. സഹകരണ സംഘത്തിനെ കീഴില്‍ ജില്ലയിൽ അരിക്കടകളും കോഴി ഫാമുകളും ആരംഭിച്ചു.13 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ആളുകളെ കൊണ്ട് പണം നിക്ഷേപിച്ചത്. എന്നാൽ സ്ഥാപനം നഷ്ടത്തിലായതോടെ സ്ഥാപനങ്ങള്‍ ഓരോന്നായി പൂട്ടി. നിക്ഷേപകർക്ക് പണം തിരികെ നൽകാമെന്ന് പറഞ്ഞിരുന്നു എങ്കിലും ആർക്കും പണം തിരികെ ലഭിച്ചില്ല.
സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ നിയമ വിരുദ്ധമായിട്ടാണ് സ്ഥാപനങ്ങൾ തുടങ്ങിയതെന്ന് കണ്ടെത്തിയിരുന്നു. സംഘത്തിൽ എട്ട് കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സഹകരണ വകുപ്പു കണ്ടെത്തിയിരുന്നു . നിക്ഷേപകരുടെ പരാതിയിൽ ചേവായൂര്‍ പോലീസ് കേസ് എടുത്തു. പക്ഷെ അന്വേഷണം വേണ്ടവിധത്തിൽ നടന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി.
Discussion about this post