മുംബെെ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പൂനെ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ സ്ഥാനം രാജിവച്ചു. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ജോലിഭാരം വർദ്ധിച്ചതും പാർട്ടിയിൽ ഉത്തരവാദിത്തം കൂടിയതിനാലുമാണ് ഡയറക്ടർ സ്ഥാനം രാജിവെയ്ക്കുന്നതെന്ന് ബാങ്ക് ചെയർമാൻ ഡോ.ദിഗംബർ ദുർഗഡെ പറഞ്ഞു.
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവായിരുന്ന അജിത് പവാർ 1991 മുതലാണ് ബാങ്കിന്റെ ഡയറക്ടർ സ്ഥാനത്തെത്തുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബാങ്ക് ശ്രദ്ധേയമായ പുരോഗതി കൈവരിക്കുകയും രാജ്യത്തെ സഹകരണ മേഖലയിലെ ഒന്നാം നമ്പർ ബാങ്കായി മാറുകയും ചെയ്തു. 558 കോടി രൂപ വിറ്റുവരവ് ഉണ്ടായിരുന്ന ബാങ്കിൽ പവാർ ഡയറക്ടർ ആയതിന് ശേഷം 20,714 കോടി രൂപയായി ഉയർന്നിരുന്നു.
Discussion about this post