തിരുവനന്തപുരം: കെഎസ്ആർടി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ-സിനിമ താരം ബിനു ബി കമൽ അറസ്റ്റിൽ. ഇന്നലെ വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. 21 കാരിയായ കൊല്ലം സ്വദേശിനിയാണ് പരാതിക്കാരി.
ബുധനാഴ്ച വൈകുന്നേരം 4:45 ഓടെ കെഎസ്ആർടി ബസിൽ വച്ചാണ് നടൻ യുവതിയോട് മോശമായി പെരുമാറിയത്. തിരുവനന്തപുരം തമ്പാന്നൂരുവിൽ നിന്ന് നിലമേലിലേക്ക് പോകുകയായിരുന്ന ബസിലായിരുന്നു പരാതിക്കാരിയും നടനും സഞ്ചരിച്ചിരുന്നത്. വട്ടപ്പാറയെത്തിയപ്പോഴാണ് നടൻ മോശമായി പെരുമാറിയത്. യുവതി ഇരുന്ന സീറ്റിലേക്ക് വന്നിരുന്ന പ്രതി, യുവതിയുടെ ശരീരത്തിൽ അനുചിതമായി സ്പർശിക്കുകയും മറ്റും ചെയ്തു. പല തവണ തടഞ്ഞിട്ടും ഇയാൾ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുന്നത് തുടർന്നു. ഈ സമയമാണ് യുവതി ബഹളം വച്ചത്. പിന്നാലെ ഇയാൾ ബസിൽ നിന്നും ഇറങ്ങിയെങ്കിലും, യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രമുഖ ചാനലിലെ കോമഡി ഷോകളിലും മറ്റ് മിമിക്രി ഷോകളിലും സ്ഥരം സാന്നിദ്ധ്യമാണ് ബിനു ബി കമൽ.
Discussion about this post