പുലർച്ചെ കാണുന്ന സ്വപ്‌നം ഫലിക്കുമെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടില്ലേ. സ്വപ്നത്തെ കുറിച്ച് പുറത്ത് പറഞ്ഞാൽ ഫലം കാണില്ല എന്നും പറയപ്പെടുന്നു. ജ്യോതിഷ പ്രകാരം ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളുടെ സൂചനകളാണ് നാം സ്വപ്‌നത്തിലൂടെ കാണുന്ന് അത്രേ.
പക്ഷികൾ: നിങ്ങൾ സ്വപ്നത്തിൽ പക്ഷികൾ പറക്കുന്നതായി കണ്ടാൽ അത് ശുഭമല്ല. ദൗർഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം പക്ഷികൾ പാടുന്നതായി കണ്ടാൽ അത് നിങ്ങൾക്ക് സമ്പത്ത് ലഭിക്കാൻ പോകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
ഭക്ഷണം: നിങ്ങൾ സ്വപ്നത്തിൽ ഭക്ഷണം ആണ് കാണുന്നതെങ്കിൽ വ്യാവസായ വിജയത്തെ ആണ് സൂചിപ്പിക്കുന്നത്. കരിഞ്ഞ ഭക്ഷണം കണ്ടാൽ മരണാനന്തര കർമകളെ ആണ് സൂചിപ്പിക്കുന്നത്.
പുസ്തകം: നിങ്ങൾ പുസ്തകമാണ് സ്വപ്നം കാണുന്നതെങ്കിൽ വളരെ നല്ലതാണ്. നിങ്ങളുടെ ഭാവി സുരക്ഷിതമാകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്ത്രീകൾ പുസ്തകം സ്വപ്നം കണ്ടാൽ ബുദ്ധിമാനായ പുത്രൻ ഉണ്ടാവും.
അന്ധൻ: നിങ്ങൾ സ്വപ്നത്തിൽ അന്ധനെയാണ് കാണുന്നതെങ്കിൽ നിങ്ങൾക്ക് നല്ല സുഹൃത്തുക്കൾ ഇല്ലെന്നാണ് അർത്ഥം.വധു, വരൻ: നിങ്ങൾ വരനെയോ വധുവിനെയോ ആണ് സ്വപ്നം കാണുന്നതെങ്കിൽ ദൗർഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ദുഖവും നിരശയും ആയിരിക്കും. അടുത്ത ബന്ധുക്കളുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കേണ്ടി വരും.
മരുഭൂമി: മരുഭൂമിയിലൂടെ നടക്കുന്നതായി സ്വപ്നം കണ്ടാൽ അത് ദീർഘയാത്രയെ ആണ് സൂചിപ്പിക്കുന്നത്.ആന: സ്വപ്നത്തിൽ ആനയെ കണ്ടാൽ വിജയം, സമ്പത്ത്, പുരോഗതി എന്നിവയാണ് സൂചിപ്പിക്കുന്നത്.അഗ്നി: തീ കത്തുന്നത് ആണ് സ്വപ്നം കാണുന്നതെങ്കിൽ അത് നല്ല ആരോഗ്യത്തേയും സന്തോഷത്തെയും സൂചിപ്പിക്കുന്നു. വഴക്ക്: വഴക്കിടുന്നതായി കണ്ടാൽ കുടുംബത്തിലെ സ്വരചേർച്ചയില്ലായ്മയും പ്രണയത്തകർച്ചയുമാണ് സൂചിപ്പിക്കുന്നത്. വെള്ളപ്പൊക്കം: വ്യാപാരികൾ വെള്ളപ്പൊക്കം സ്വപ്നം കാണുകയാണെങ്കിൽ വ്യവസായത്തിൽ വരാൻ പോകുന്ന പുരോഗതിയെ സൂചിപ്പിക്കുന്നു. സാധാരണക്കാർ ഈ സ്പനം കാണുന്നത് ആരോഗ്യം മോശമാകുന്നതിനെ സൂചിപ്പിക്കുന്നു.
മരത്തിൽ കയറുന്നത്; സ്വപ്ന ശാസ്ത്രമനുസരിച്ച്, ഒരു വ്യക്തി സ്വപ്നത്തിൽ മരത്തിലോ ഉയരത്തിലോ കയറുന്നതായി കാണുന്നുവെങ്കിൽ, അത് ഭാവിയുടെ ശുഭസൂചനയായി കണക്കാക്കപ്പെടുന്നു. ഇതിനർത്ഥം നിങ്ങളുടെ കരിയറിൽ ഉടൻ പുരോഗതി കൈവരിക്കാൻ പോകുകയാണെന്നാണ്
വള്ളം: വള്ളത്തിലോ കപ്പലിലോ ശാന്തമായി യാത്ര ചെയ്യുന്നതാണ് സ്വപ്നം കാണുന്നതെങ്കിൽ അത് ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ കാറ്റിലുപം കോളിലും ആടിയുലയുന്നതോ വള്ളം മറിയുന്നതോ സ്വപ്നം കണ്ടാൽ വരാൻ പോകുന്ന ആപത്തിനെയാണ് കാണിക്കുന്നത്.
സ്വപ്നത്തിൽ ഒരു ക്ഷേത്രം കാണുന്നത് ഒരു ശുഭ സൂചനയാണ്. അതിനർത്ഥം കുബേർ ദേവൻറെ അനുഗ്രഹം നിങ്ങളുടെ മേൽ ചൊരിയാൻ പോകുന്നു, നിങ്ങൾ സമ്പന്നനാകും എന്നാണ്
സ്വപ്നത്തിൽ കനത്ത മഴ കാണുന്നുവെങ്കിൽ, അത് നിങ്ങളുടെ സുഖകരമായ സമൃദ്ധിയുടെ അടയാളമാണ്. ഇതിനർത്ഥം നിങ്ങളുടെ വരുമാനത്തിൻറെ പുതിയ സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടുമെന്നും നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങൾ വളരെ വേഗം അവസാനിക്കുമെന്നും ആണ്.
നിങ്ങളുടെ സ്വപ്നത്തിൽ ഉറുമ്പുകൾ നീങ്ങുന്നത് കണ്ടാൽ നിങ്ങൾക്ക് സന്തോഷിക്കാം. സ്വപ്ന ശാസ്ത്ര പ്രകാരം, നിങ്ങളുടെ കുടുങ്ങിയ പണം ഉടൻ തിരികെ ലഭിക്കാൻ പോകുന്നു,
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്
Discussion about this post