ജറുസലേം: സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. രണ്ട് രാജ്യാന്തര വിമാനത്താവളങ്ങൾക്ക് നേരെയാണ് സിറിയ ആക്രമണം നടത്തിയത്. ഹമാസുമായുള്ള ഏറ്റുമുട്ടലിനിടെ സിറിയ ഇസ്രായേലിൽ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു ഇസ്രായേലിന്റെ ആക്രമണം.
വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. ധമാസ്‌കസ്, അലെപ്പോ വിമാനത്താവളങ്ങളാണ് ആക്രമിക്കപ്പെട്ടത്. ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടം ആറാം ദിവസവും തുടരുകയാണ്. ഇതിനോടകം തന്നെ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 2600 പേർ ഹമാസ് ഭീകരരാണ്. ആയിരത്തോളം സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. ഹമാസ് ഭീകരരെ ഭൂമിയിൽ നിന്നും പൂർണമായി ഇല്ലാതാക്കുന്നതുവരെ പോരാട്ടം തുടരുമെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. ബന്ദികളാക്കപ്പെട്ടവരെ ഹമാസ് എത്രയും വേഗം മോചിപ്പിക്കണം. അല്ലാത്തപക്ഷം ഗാസയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം തുടരുമെന്നും ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post