ടെൽ അവീവ് : ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ ഐറിഷ് പൗരന് തന്റെ എട്ട് വയസുകാരിയായ പെൺകുട്ടിയെ നഷ്ടപ്പെട്ടു. ഇസ്രായേലിലെ കിബുറ്റ്‌സിൽ നടത്തിയ ആക്രമണത്തിലാണ് എട്ടു വയസുകാരിയായ എമിലി കൊല്ലപ്പെട്ടത്. രണ്ട് ദിവസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ ദുഃഖ വാർത്ത അച്ഛനായ താമസ് ഹാൻഡ് അറിഞ്ഞത്. എന്നാൽ ഇത് കേട്ട് അയാൾ പുഞ്ചിരിച്ചു ” ഭാഗ്യം, അവളെ അവർ തട്ടിക്കൊണ്ട് പോയില്ലല്ലോ.”
30 വർഷമായി തോമസ് കുടുംബവുമായി ഇസ്രായേലിലാണ് താമസിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കാൻസർ ബാധിച്ച് ഭാര്യ മരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിൽ കിടന്നുറങ്ങാൻ വേണ്ടി പോയതായിരുന്നു എട്ട് വയസുകാരിയായ എമിലി. അവൾ അങ്ങനെ പോകാത്തതാണ്. എന്നാൽ എന്തോ അന്ന് രാത്രി അവൾ പോയി. പിന്നീട് ഹമാസ് സൈന്യം നഗരത്തിൽ ആക്രമണം നടത്തിയ വാർത്തകളാണ് പുറത്തുവന്നത്. 12 മണിക്കൂറുകൾ കൊണ്ട് അവർ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കി, നിരവധി പേരെ ബന്ദിയാക്കി.
മകളെ കാണാതായ വിവരം അറിഞ്ഞതോടെ രണ്ട് സാധ്യതകളേ ഉണ്ടാകൂ എന്ന് തനിക്ക് അറിയാമായിരുന്നു. ഒന്നുകിൽ അവൾ മരിച്ചുകാണും, അല്ലെങ്കിൽ അവളെ ആ നരാധമന്മാർ ഗാസയിലേക്ക് കൊണ്ടുപോയിട്ടുണ്ടാകും. ഗാസയിലെത്തിയാൾ അവൾ അനുഭവിക്കാൻ പോകുന്നത് ക്രൂരതകൾ മരണത്തേക്കാൾ അതിഭയാനകമാണെന്ന് അറിയാം. മകളുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത ലഭിച്ച നിമിഷം, അവളെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ തനിക്ക് ആശ്വാസം തോന്നിയെന്ന് തോമസ് പറഞ്ഞു. മകളുടെ മരണം അനുഗ്രഹമായാണ് കാണുന്നത് എന്നും ആ അച്ഛൻ കൂട്ടിച്ചേർത്തു.
”ഇന്ന് അവൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഗാസയിലെ ഏതെങ്കിലും ഇരുട്ട് മുറിയിലായിരുന്നേനെ ഇപ്പോൾ എന്റെ മകൾ. വെള്ളവും ഭക്ഷണവും കൊടുക്കാതെ ആളുകൾ ചേർന്ന് അവളെ ക്രൂരമായി പീഡിപ്പിച്ചേനെ. ഓരോ നിമിഷവും, അവൾ ഭയന്ന് ഭയന്ന് ഇല്ലാതാവുമായിരുന്നു” തോമസ് പറഞ്ഞു.
Discussion about this post