ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. സെഡ് കാറ്റഗറി സുരക്ഷയായിട്ടാണ് വർദ്ധിപ്പിച്ചത്. ജയ്ശങ്കറിന് ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിവരം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വർദ്ധിപ്പിച്ചത്.
നേരത്തെ അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷയാണ് നൽകിക്കൊണ്ടിരുന്നത്. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷ വിലയിരുത്താൻ ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച യോഗം ചേർന്നിരുന്നു. ഇതിലാണ് സുരക്ഷ സെഡ് കാറ്റഗറിയായി വർദ്ധിപ്പിക്കാൻ തീരുമാനം ആയത്.
ഇനി മുതൽ 36 സുരക്ഷാ ജീവനക്കാരാകും അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കുക. സിആർപിഎഫ് ജവന്മാർ ഉൾപ്പടെ ഈ സംഘത്തിൽ ഉണ്ടാകും. ഇതിന് പുറമേ 12 ഗാർഡുമാർ വസതിയിൽ സുരക്ഷ ഉറപ്പാക്കാൻ ഉണ്ടാകും. മൂന്ന് ഷിഫ്റ്റുകളിലായിട്ടായിരിക്കും ഇവർക്ക് ചുമതല നൽകുക.
Discussion about this post