കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തന്റെ ജീവിതം മുഴുവൻ പ്രകൃതി സംരക്ഷണത്തിനായി ഉഴിഞ്ഞുവച്ച അപൂർവ്വ വ്യക്തിത്വം ആയിരുന്നു അദ്ദേഹം.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ അദ്ധ്യാപകൻ ആയിരുന്നു. അമ്മ അറിയാൻ, ഷട്ടർ എന്നീ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിനായുള്ള പരിപാടികളിൽ അദ്ദേഹം സജ്ജീവ സാന്നിദ്ധ്യം ആയിരുന്നു.
പരിസ്ഥിതിയോട് ചേർന്ന് ജീവിച്ച പ്രൊഫസർ ടി. ശോഭീന്ദ്രൻറെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. പച്ച പാൻറും പച്ച ഷർട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിൻറെ സ്ഥിരം വേഷം. കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും ഒട്ടെറെ പരിസ്ഥിതി പ്രവർത്തനങ്ങള ിൽ സജീവമായിരുന്നു. വയനാട് ചുരത്തിലെ മഴ നടത്തത്തിൽ ഉൾപ്പെടെ അദ്ദേഹം സ്ഥിര സാന്നിദ്ധ്യം ആയിരുന്നു.
Discussion about this post