ഫ്രാൻസിൽ അദ്ധ്യാപകനെ കുത്തിക്കൊലപ്പെടുത്തി. ഫ്രാൻസിലെ അരാസ് പ്രദേശത്ത് ഗാമ്പറ്റ സെക്കൻററി സ്കൂളിലായിരുന്നു സംഭവം. കൊലപാതകി ആരാണെന്ന് വ്യക്തമായിട്ടില്ല. അദ്ധ്യാപകനെ ആക്രമിക്കുന്നതിനിടെ കൊലപാതകി ചില മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതോടെ സംഭവം ഭീകരാക്രമണമാണെന്നാണ് പോലീസ് സൂചന നൽകുന്നത്.
സ്കൂളിലെ ഡെപ്പ്യൂട്ടി പ്രിൻസിപ്പാളും, മറ്റൊരു അദ്ധ്യാപകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സ്കൂളിലെ തന്നെ മുൻ വിദ്യാർത്ഥിയായ ചെചൻ വംശജനായ യുവാവാണ് ആക്രമണം നടത്തിയതെന്നാണ് ഫ്രഞ്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .ഇയാൾ പോലീസിൻറെ ഭീകരവാദി ലിസ്റ്റിലുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. ആക്രമണകാരിയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇസ്രായേലിലെ സംഭവങ്ങളുമായി ആക്രമണത്തിന് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇരുകൈകളിലും ആയുധങ്ങളുമായാണ് ഇയാൾ സ്കൂളിലേക്ക് പാഞ്ഞുകയറിയത്. ഉടനെ തന്നെ കണ്ണിൽ കണ്ടവരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് വീഴുന്നതിനിടെ വിദ്യാർത്ഥികളോട് ഓടി രക്ഷപ്പെടാൻ അദ്ധ്യാപകൻ ആവശ്യപ്പെടുകയായിരുന്നു എന്നും സ്കൂളിലെ ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ പറയുന്നു.












Discussion about this post