ജെറുസലേം: യുദ്ധത്തിൽ സകലപരിധികളും ലംഘിച്ച് ഹമാസ് ഭീകരർ അഴിഞ്ഞാടുന്ന സാഹചര്യത്തിൽ കരയുദ്ധവുമായി മുന്നോട്ട് പോകാനുറച്ച് ഇസ്രായേൽ. 24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിയാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് യുഎന്നിനോട് ഇസ്രായേൽ ആവശ്യപ്പെട്ടു. തെക്കൻ പ്രദേശത്തേക്ക് ഒഴിഞ്ഞ് പോകണമെന്നാണ് മുന്നറിയിപ്പ്.ഗാസയിലെ ജനസംഖ്യയുടെ പകുതിയിലധികവും വടക്കൻ മേഖലയിലാണ് കഴിയുന്നത്. പരിക്കേറ്റ നൂറ് കണക്കിന് ആളുകൾ ഉൾപ്പെടെ 10 ലക്ഷം പേർക്കാണ് ഇസ്രായേൽ യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ അവസരം നൽകിയിരിക്കുന്നത്.
നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനാണ് ആളുകളെ മാറ്റാൻ ആവശ്യപ്പെട്ടതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വക്താവ് ജോനാഥൻ കോൺറിക്കസ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.’ യുദ്ധം പുരോഗമിക്കുകയാണ്. പോരാട്ടം ശക്തിപ്പെടുത്താൻ തയ്യാറെടുക്കുകയാണ് ഞങ്ങൾ. അവിടെയുള്ള സാധാരണക്കാർ ഞങ്ങളുടെ ശത്രുക്കളല്ല, അതുകൊണ്ടാണ് ജനങ്ങളോട് അവിടെ നിന്ന് ഒഴിയാൻ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ഇസ്രയേൽ പുറപ്പെടുവിച്ച മുന്നറിയിപ്പിന്റെ പേരിൽ സംഘർഷ മേഖലയിൽനിന്ന് ഒഴിഞ്ഞുപോകരുതെന്ന് ഗാസ നിവാസികൾക്ക് ഹമാസ് നിർദ്ദേശം നൽകി. ഗാസ വിട്ട് സാധാരണക്കാർ പോയാൽ യുദ്ധത്തിന് വിലപേശാനായി മനുഷ്യകവചങ്ങൾ നഷ്ടപ്പെട്ട അങ്കലാപ്പാണ് ഭീകരർക്ക്.
Discussion about this post