മനുഷ്യന് പലതിനോടും ഭയം കാണും. ഇരുട്ടിനോട് ഭയം,ഉയരത്തോട് ഭയം,ചിലന്തിയോട് ഭയം,ഇടിമിന്നലിനോടുള്ള ഭയം എന്നിങ്ങനെയുണ്ടാവും. എന്നാൽ സ്ത്രീകളെ ഭയന്ന് ജീവിക്കുന്ന മനുഷ്യനെ കുറിച്ച് കേട്ടിട്ടുണ്ടോ? റുവാണ്ട സ്വദേശിയായ കാലിറ്റ്‌സെ സാംവിറ്റ എന്ന 71 കാരനാണ് ആ മനുഷ്യൻ.
സ്ത്രീകളെ ഭയന്ന് കഴിഞ്ഞ 55 വർഷമായി അദ്ദേഹം സ്വയം തടവിൽ കഴിയുകയാണ്. തന്റെ 16 ാം വയസ് മുതൽ അദ്ദേഹം സ്ത്രീകളിൽ നിന്ന് അകന്ന് താമസിക്കുകയാണ്. വീട്ടിലേക്ക് ഒരു വിധേനെയും സ്ത്രീകൾ പ്രവേശിക്കാതിരിക്കാനായി 15 അടി ഉയരത്തിലുള്ള വേലിയാണ് നിർമ്മിച്ചിരിക്കുന്നത്.
എന്നാൽ വിരോധാഭാസമെന്ന് പറയെട്ടെ സാംവിറ്റെയുടെ ജീവൻ നിലനിർത്തുന്നത് തന്നെ ചില സ്ത്രീകളുടെ കാരുണ്യം കൊണ്ടാണ്. അവർ വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊടുക്കുന്ന ഭക്ഷണസാധനങ്ങളാണ് സാംവിറ്റയുടെ ജീവൻ നിലനിർത്തുന്നത്. സ്ത്രീകൾ പോയിക്കഴിഞ്ഞാണ് സാംവിറ്റ ഈ ഭക്ഷണം വീട്ടിനുള്ളിൽ നിന്ന് ഇറങ്ങിവന്ന് എടുത്തുകൊണ്ടുപോകുകയത്രേ.
‘ഗൈനോഫോബിയ’ എന്ന മാനസികാവസ്ഥയാണ് സാംവിറ്റയ്ക്കുള്ളതെന്നാണ് വിവരം.സ്ത്രീകളോടുള്ള അകാരണമായ ഭയത്തെയാണ് ഗൈനോഫോബിയ എന്നു പറയുന്നത്. സ്ത്രീകളോടുള്ള അമിതമായ ഭയവും അവരെക്കുറിച്ച് ആലോചിക്കുമ്പോഴുണ്ടാകുന്ന അതീവ ഉത്കണ്ഠയുമാണ് ഗൈനോഫോബിയയുടെ ലക്ഷണങ്ങളായി പറയുന്നത്. പാനിക് അറ്റാക്കുകൾ, അമിതമായ വിയർക്കൽ, ഹൃദയമിടിപ്പിന്റെ വേഗം കൂടുക, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾ ഈ സമയത്തുണ്ടാകും.












Discussion about this post