സീതാരാമം എന്ന ചിത്രത്തിൽ ദുല്‍ഖറിന്‍റെ നായികയായി എത്തിയ മൃണാള്‍ ഠാക്കൂര്‍ പാൻ ഇന്ത്യ ഒട്ടാകെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു
സീരിയലുകളിലൂടെയും ബോളിവുഡ് ചിത്രങ്ങളിലൂടെയും സിനിമ രംഗത്ത് സജീവമാണ് മൃണാള്‍ ഠാക്കൂര്‍.
ഇപ്പോഴിതാ നടിയുടെ പുതിയ ചിത്രമായ ‘അംഗ് മച്ചോളി’യുടെ പ്രമോഷനിടയിൽ താരം തന്‍റെ പ്രണയ ബന്ധത്തെകുറിച്ച് ചോദിച്ചപ്പോള് പറഞ്ഞ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .
ഒരു മാധ്യമവുമായുള്ള അഭിമുഖത്തിൽ തന്‍റെ പ്രണയ ബന്ധത്തിന് എന്ത് പറ്റിയെന്ന ചോദ്യത്തിന് ഉത്തരമായി ‘എന്‍റെ പഴയ കാമുകന്‍ ഓടിക്കളഞ്ഞു. നീ ഭയങ്കര ഇംപള്‍സീവാണ്. എനിക്കിത് ചേരില്ല എന്നാണ് അയാള്‍ പറഞ്ഞത്. മറ്റൊരു കാരണം നീയൊരു നടിയാണ് എന്നതാണ്. എനിക്കത് ശരിയാകില്ല എന്നാണ് അവന്‍ പറഞ്ഞത്. വളരെ ഓര്‍ത്തഡോക്സായ പശ്ചാത്തലത്തില്‍ നിന്നാണ് അവന്‍ വരുന്നത് എന്നതിനാല്‍ ഞാന്‍ അവനെ കുറ്റം പറയുന്നില്ല. അവനെ വളര്‍ത്തിയത് അങ്ങനാണ്. എന്തായാലും ആ വിഷയം അങ്ങനെ അവസാനിച്ചത് നന്നായി. കാരണം ഭാവിയില്‍ ഒന്നിച്ച് ജീവിച്ച് ഞങ്ങള്‍ മക്കളെ വളര്‍ത്തുമ്പോള്‍ അയാള്‍ എങ്ങനെയായിരിക്കും മക്കളോട് പെരുമാറുക എന്ന് ഞാന്‍ ചിന്തിച്ചു’ എന്നുമാണ് നടി പറഞ്ഞു
Discussion about this post