ലക്‌നൗ: ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന്റെ പേരിൽ രാജ്യത്ത് കലാപത്തിന് കോപ്പ് കൂട്ടി മസ്ജിദ് പുരോഹിതർ. പലയിടങ്ങളിലും ഹമാസിനെ അനുകൂലിക്കാനാണ് മസ്ജിദ് പുരോഹിതർ ഇസ്ലാമിക വിശ്വാസികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പലയിടങ്ങളിലും ഹമാസിനെ അനുകൂലിച്ച് മതപ്രഭാഷണങ്ങളും നടന്നു.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി മസ്ജിദിൽ ഒത്ത് കൂടിയർക്കായിരുന്നു മതപുരോഹിതരുടെ നിർദ്ദേശം. ഇസ്രായേൽ- ഹമാസ് പോരാട്ടം ആരംഭിച്ചതിന് പിന്നാലെയുള്ള ആദ്യ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. ഉത്തർപ്രദേശിലെ മീററ്റ്, മുസാഫർനഗർ, ഷമ്ലി, ബറേലി എന്നിവിടങ്ങളിലെ മസ്ജിദുകളിലെത്തിയവർക്ക് ഹമാസിനെ പിന്തുണയ്ക്കാൻ പുരോഹിതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമേ ഉത്തരാഖണ്ഡിലെ വിവിധ മസ്ജിദുകളും സമാന നിർദ്ദേശം പുറപ്പെടുവിച്ചതായാണ് പുറത്തുവരുന്ന വാർത്തകൾ.
ഹമാസിനെ പിന്തുണച്ചും ഇസ്രായേലിനെ വിമർശിച്ചും സമൂഹമാദ്ധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനിടെയാണ് മസ്ജിദുകളിൽ പിന്തുണയ്ക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്യത്തെ സമാധാന അന്തരീക്ഷം ഇല്ലാതാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത് എന്നാണ് സൂചന. ഈ സാഹചര്യത്തിൽ മസ്ജിദുകളുടെ പരിസരങ്ങളിലും ആരാധനാ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി.
ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഹമാസ് അനുകൂല പ്രകടനങ്ങൾ നടക്കാൻ സാദ്ധ്യതയുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജമാമസ്ജിദ് കനത്ത പോലീസ് കാവലിലാണ്.
Discussion about this post