മുൻ ലോക സുന്ദരി മത്സരാർത്ഥി ഷെറിക ഡി അർമാസ് അന്തരിച്ചു . സെർവിക്കൽ കാൻസറിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ്.ഷെറികയുടെ സഹോദരൻ മെയ്ക് ഡി അർമാസാണ് മരണ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.താരത്തിന് 26 വയസായിരുന്നു.
2015 ലാണ് ഷെറിക ഡി അർമാസ് ഉറുഗ്വേയെ പ്രതിനിധീകരിച്ച് മിസ് വേൾഡ് മത്സരത്തിനെത്തുന്നത്. മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും പങ്കെടുത്തവർക്കിടയിലെ ഏറ്റവും ചെറിയ പ്രായക്കാരിയായതു കൊണ്ട് തന്നെ ഏവരുടെയും ശ്രദ്ധാകേന്ദ്രമാകാൻ ഷെറികയ്ക്ക് സാധിച്ചു.
സ്വന്തമായി മേക്കപ്പ് പ്രൊഡക്റ്റുൾ, പേഴ്സണൽ കെയർ പ്രൊഡക്റ്റുകൾ, ഹെയർ കെയർ പ്രൊഡക്റ്റുകൾ എന്നിവയുടെ ബിസിനസും ഷെറികയ്ക്കുണ്ടായിരുന്നു. സൗന്ദര്യ സംരക്ഷണത്തിലുള്ള അതീവ ശ്രദ്ധയായിരുന്നു താരത്തിന് ഇത്തരമൊരു ബിസിനസ് നടത്താൻ പ്രചോദനമായത്. രോഗിയായിരുന്നിട്ടും പെരെസ് സ്‌ക്രീമിനി ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിനൊപ്പം ചേർന്ന് പ്രവർത്തിച്ചു.അർബുദ രോഗം ബാധിച്ചിട്ടുള്ള കുഞ്ഞുങ്ങൾക്ക് ചികിത്സ നൽകുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ഓർഗനൈസേഷനാണ് പെരെസ് സ്‌ക്രീമിനി ഫൗണ്ടേഷൻ.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, സ്ത്രീകളിൽ ഏറ്റവും സാധാരണമായ നാലാമത്തെ കാൻസറാണ് സെർവിക്കൽ കാൻസർ.സ്ത്രീകളുടെ ഗർഭാശയത്തിനും യോനിയ്ക്കും ഇടയിൽ വരുന്ന കോശങ്ങളിലുണ്ടാകുന്ന കാൻസറാണ് സെർവിക്കൽ കാൻസർ. ഇത്തരം കോശങ്ങളിൽ സ്ഥിരമായി അണുബാധ ഉണ്ടാകുന്നതാണ് ഇത്തരം കാൻസറിന് കാരണം. പ്രാരംഭ ഘട്ടത്തിൽ രോഗ ലക്ഷണങ്ങളൊന്നും പ്രകടമാകാത്ത ഈ രോഗം തിരിച്ചറിയാൻ കുറഞ്ഞത് 10 വർഷമെങ്കിലും എടുക്കും.
Discussion about this post